ഹെയറില്‍ ‘ഷോര്‍ട്ട്’ അടിച്ച് ട്രെന്‍റിയാകാം

കൊറിയന്‍ സീരിസുകളുടെ വരവോടെ ഷോര്‍ട്ട് ഹെയര്‍ യൂത്തിന് ഹരമായിമാറി. കാന്‍സര്‍ രോഗികള്‍ക്ക് മുടിമുറിച്ച്കൊടുത്ത് മുടി ഷോര്‍ട്ടാക്കി കൈയ്യടി നേടുന്നവരും ഉണ്ട്. തോളൊപ്പം മുറിച്ചിടുന്ന ഷോര്‍ട്ട് ഹെയര്‍സൈറ്റൈലാണ് യൂത്തിനിടയില്‍ ട്രെന്‍റ്. എഴുപതുകൾ അടക്കിവാണിരുന്ന ബോബ് കട്ട് തിരിച്ചുവന്നതാണ് ഫാഷൻലോകത്തെ ശ്രദ്ധേയ മാറ്റം. ‘ആംഗിൾ ബോബ്’, ‘ലെയർഡ് ബോബ്’, ‘ബോബ് വിത്ത് ബാംഗ്സ്’, ‘ബ്ലോണ്ട് ബസ് കട്ട്’, ‘പിക്സി വിത് ഡീപ് സൈഡ് പാർട്ട്’ എന്നിവയൊക്കെ അതിൽ തന്നെ സ്വീകാര്യത കൂടുതലുള്ള സ്റ്റൈലുകളാണ്.

ബോബ് വിത്ത് ലെയര്‍

ഈ ഹെയർസ്റ്റൈല്‍ ഉള്ള കുറഞ്ഞ മുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. കാരണം കൂടുതല്‍ മുടിയുള്ളതായി തോന്നിപ്പിക്കാന്‍ ഈ രീതിയ്ക്ക് കഴിയും. ഇത് മുഖത്തിന്‌ ഭംഗി നല്‍കുകയും ചെയ്യും. ലെയറുകള്‍ താടിയെല്ലുകള്‍ക്ക് കൃത്യമായ രൂപം നല്‍കാനും സഹായിക്കും.

ബോബ് വിത്ത്‌ ലോംഗ് ബാങ്സ് സ്റ്റൈല്‍

മുടിക്ക് ഉള്ള് കൂടുതലുള്ളവര്‍ക്ക് ഈ ഹെയർസ്റ്റൈൽ മികച്ചതാണ്, മുഖത്തിന്റെ വലിപ്പത്തിന് അനുസരിച്ച് മുടിയുടെ അളവ് ക്രമപ്പെടുത്താനും പ്രായം കുറച്ച് തോന്നിപ്പിക്കാനും ഈ സൈറ്റൈല്‍ നല്ലതാണ് . മുൻവശത്ത് നീളമുള്ള ലെയറുകള്‍ വെട്ടിയിടുന്നതും പിന്നിൽ ക്രോപ്പ് ചെയ്യുന്നതും കൂടുതല്‍ മികച്ചതാക്കും.

ഫെതെര്‍ ബാങ്സ്

മുടി സ്ട്രൈറ്റ്‌ ചെയ്ത് മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നന്നായി ഇണങ്ങുന്ന രീതിയാണ്‌ ഫെതെര്‍ ബാങ്സ്. ഇത് മുടിയുടെ ഭാരം കുറച്ചതായി അനുഭവപ്പെടും. കൂടാതെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഇത് ഏറെ ആകര്‍ഷണീയമായി തോന്നും. ചീകുമ്പോള്‍ ഒരു വശത്തേക്ക് ചേര്‍ത്ത് ചീകുന്നത് കൂടുതല്‍ മനോഹരമാക്കും.

മുടി പറ്റെ വെട്ടി കളർ ചെയ്യുന്ന ബ്ലോണ്ട് ബസ് കട്ട് സ്റ്റൈലിനും ആരാധകർ ഏറെ. സൈഡ് പാർട്ടിൽ മുടി പറ്റെ മുറിച്ചുകൊണ്ട് ഒരു സൈഡിലേക്ക് മുടി മുറിച്ചിടുന്ന രീതിയാണ് പിക്സി വിത് ഡീപ് സൈഡ് പാർട്ട്. മുടിയുടെ കട്ടി കൂടുതൽ തോന്നിക്കാൻ പലയളവിൽ മുറിച്ചിടാം.

പല മോഡലുകളിൽ മുറിച്ച മുടിയിലാണ് സ്റ്റൈൽ ചെയ്യാൻ നല്ലത്. മുഖത്തിനു ചേരുന്ന സ്റ്റൈലുകൾ കണ്ടെത്തി വേണം മുടി മുറിക്കാൻ. മുറിക്കാത്ത മുടിയിൽ സ്റ്റൈൽ ചെയ്യാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹെയർകട്ട് ചെയ്തു കളർ ചെയ്യുന്നതോടെ കാണാൻ കൂടുതൽ ട്രെൻഡി ആകും

ലൈറ്റനിംഗ് ചെയ്യാം

ഹെയർ കളറിങിൽ ലൈറ്റ് നിറങ്ങൾ എന്നുദ്ദേശിക്കുന്നത് തീവ്രത കൂടിയ എടുത്തു നിൽക്കുന്ന നിറങ്ങളാണ്. അവയ്ക്ക് വിസിബിലിറ്റി കൂടുതലാണ്. അതേ സമയം തിരിച്ചറിയാൻ അത്ര കഴിയാത്ത നിറങ്ങളാണ് ‘ഡാർക്ക് ഷേഡ്’. കറുത്ത മുടിയോട് ഏറെക്കുറേ ചേർന്നു പോകുന്ന നിറങ്ങളാണ് അവ

ഫൻകി ഷേഡ്, ബ്ലോൻഡ് ഷേഡ് എന്നിങ്ങനെ ഹെയർ കളറുകളെ രണ്ടായി തിരിക്കാം. ചുവപ്പ്, നീല പച്ച, മജന്ത, വൈലറ്റ് അടക്കമുള്ള ഫാൻസി നിറങ്ങളാണ് ‘ഫൻകി ഷേഡ്’. ചോക്കളേറ്റും ഗോൾഡനും കോഫിയും പോലുള്ള തവിട്ടു നിറങ്ങളാണ് ‘ബ്ലോൻഡ് ഷേഡ്’. ഫൻകി ഷേഡ് ക്രമേണ നിറം മങ്ങിപ്പോകുമെന്നതിനാൽ ബ്ലോൻഡ് കൂടുതൽ കാലം നീണ്ടു നിൽക്കും.

ഇഴകൾ വിട്ടും ത്രികോണം പോലെ പല രൂപങ്ങളിലുമെല്ലാം കളർ ചെയ്യുന്നവർ ഉണ്ട്. സ്കൂൾ, കോളജ് കുട്ടികൾ കൂടുതലായി റെഡ്, ബ്ലൂ, ഗ്രീൻ പോലുള്ള ക്രേസി ബാലേജ് നിറങ്ങൾ ചെയ്യാനാണു താൽപര്യപ്പെടുന്നത്. ഇതിൽ അധികം നീണ്ടു നിൽക്കാത്ത ബോൾഡ് കളേഴ്സ് ആണ് ഉപയോഗിക്കുന്നത്

നാച്ചുറലായി കളര്‍ ചെയ്യാം

ഓറഞ്ച് നിറത്തിനായി കാരറ്റ്, ചുവപ്പ് നിറത്തിന് ബീറ്റ്‌റൂട്ട്ഒരേ രീതിയിൽ തന്നെയാണ് രണ്ടും ചെയ്യേണ്ടത്. കാരറ്റ് ജ്യൂസ് അല്ലെങ്കിൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് നന്നായി ഇളക്കി മുടിയിൽ തേച്ചു പിടിപ്പിക്കുക. തുടർന്ന് മുടി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഒരു മണിക്കൂർ കെട്ടിവെക്കുക. ശേഷം ആപ്പിൾ സിഡർ വിനഗർ ഉപയോഗിച്ച് കഴുകി കളയുക. കടുംനിറമാണ് താൽപ്പര്യമെങ്കിൽ ഈ രീതി ഒരു തവണകൂടി ആവർത്തിക്കാം. ഏത് തരം മുടിയുള്ളവർക്കും ഈ രീതി പരീക്ഷിക്കാം.

ചെറുനാരങ്ങ നീര് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് മുടിയിൽ നന്നായി സ്പ്രേ ചെയ്യണം. തുടർന്ന് ചീപ്പ് ഉപയോഗിച്ച് മുടി ചീകി നന്നായി വെയിൽ കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ഇത് ഒരു പെർമനന്റ് ഡൈ ആണെന്ന കാര്യം മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *