പ്ലാസ്റ്റിക്കിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത് ട്രംപ്
ലോകത്തിന്റെ നിലനില്‍പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് സ്‌ട്രോകള്‍ ഉപയോഗിക്കാനുള്ള മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ബന്ധം അവസാനിപ്പിക്കുമെന്നും അതിനുവേണ്ടി കൊണ്ടുവന്ന നയം തിരുത്തുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനെ പിന്തുണച്ച ഇലോണ്‍ മസ്‌ക് ‘ഏറ്റവും മഹാനായ പ്രസിഡന്റ്’ എന്ന് കുറിച്ചുകൊണ്ടാണ് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ ഈ തീരുമാനത്തിനും മസ്‌കിന്റെ പിന്തുണയ്ക്കും എതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്.