” ടു മെൻ ” ട്രെയിലർ റിലീസ്


നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടു മെന്‍ ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ,ദീർഘനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വർക്കല സ്വദേശി രാജൻ ഭാസ്ക്കരനാണ് ട്രെയിലർ റിലീസ് ചെയ്തത്.


രഞ്ജി പണിക്കർ,സാദ്ദിഖ്,സുധീർ കരമന,സോഹൻ സീനുലാൽ,ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.


സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.എഡിറ്റർ-വി സാജൻ.അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-കിച്ചു ആയിരവല്ലി,വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ഗിജുമോൻ ടി ബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം.ആഗസ്റ്റ് അഞ്ചിന് ഡി ഗ്രൂപ്പ്,ഡ്രീം ബിഗ് ഫിലിംസ് “ടു മെൻ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *