ആര്‍ത്തവം മുടങ്ങുന്നത് എപ്പോഴൊക്കെ?..
സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ് ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക് തലവേദനയാണ്. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.
1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്.
2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.
3,സ്‌ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.
4, ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.
5,മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം വൈകുന്നത് സ്വഭാവികമാണ്.
6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.
7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്.
8, തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്.
9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്‌ത്രീകളില്‍ പതിവാണ്.
എന്നാല്‍ ആര്‍ത്തവം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും സ്‌ഥിരമായി ക്രമം തെറ്റിയാണ് വരുന്നതെങ്കില്‍ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സഹായം തേടേണ്ടതാണ്.