കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? .. ഇതാ ചില ‘അടയ്ക്കാ’ വിശേഷങ്ങള്‍

അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് കമുകിന് പേരുണ്ട് . കമുകിന്റെ ജന്മദേശം മലയായിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി കേരളത്തിലാണ്‌.


ഇനങ്ങള്‍

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം


കൃഷി രീതി

അടക്കാമരത്തിന്റെ വേരുകൾ രണ്ടു മീറ്റർ അകലം വരെ നീളത്തിൽ വളരുമെങ്കിലും തടിയിൽ നിന്നും ഒരു മീറ്റർ ചുറ്റളവിൽ ആയിരിക്കും ഭൂരിപക്ഷം വേരുകളും (ഏകദേശം 70%) ഉണ്ടായിരിക്കുക. അതേപോലെ മൂന്നടി ആഴം വരെ വേരുകൾ താഴോട്ടു കടഭാഗത്തു നിന്ന് വളരുമെങ്കിലും മേൽഭാഗം രണ്ടടി ആഴത്തിലായിരിക്കും ഏകദേശം 60% വേരുകളും ഉണ്ടായിരിക്കുക.

അതുകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ അടക്കാമരത്തിനു വളം നൽകുമ്പോൾ തടിയിൽ നിന്നും ഏകദേശം മൂന്നടി അകലത്തിൽ ഓർഗാനിക് വളമിശ്രിതം ഏകദേശം 5-6 കിലോ മാസത്തിൽ ഒരു തവണ നൽകുന്നത് നന്ന്.

അടക്കാമരം വെക്കുമ്പോൾ വെള്ളം കെട്ടി നിൽക്കാത്ത ഇടങ്ങളിൽ ചുരുങ്ങിയത് രണ്ടടി നീളവും വീതിയും ആഴവും ഉള്ള കുഴിയെടുത്ത് ഓർഗാനിക് വളങ്ങൾ നൽകി നടുന്നു. വെള്ളക്കെട്ടുകൾ ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ രണ്ടടി എന്നതിന് പകരം ഒരടി നീളം, വീതി, ആഴം മതിയാകും. 2.7 മീറ്റർ അകലത്തിൽ നടുകയും ചെയ്യാം.

തടത്തിൽ സദാ ഓർഗാനിക് വസ്തുക്കൾ കൊണ്ട് പുതയിട്ടു നിർത്തുകയും ഭൂമി പവർ, മദർ കൾച്ചർ പ്രീമിയം റൂട്ട് ഗാർഡ് എന്നിവ ഒരു നിശ്ചിത അളവിൽ എല്ലാ മാസവും ഓർഗാനിക് വളങ്ങൾക്കൊപ്പം ചേർക്കുകയും വേണം. തടമെടുക്കണം എന്നത് നിർബന്ധമുള്ള കാര്യമല്ലായെങ്കിലും ജലസേചനം നടത്താനും പുതയിട്ടു നിർത്താനും ചെറിയൊരു തിണ്ടുപോലെ ചുറ്റും ഉണ്ടായിരിക്കുന്നത് നന്ന്. എല്ലാ വർഷവും തടമെടുക്കാതെ ഒരു പ്രാവശ്യം തന്നെ തടമെടുത്ത് വർഷാവർഷം തടമെടുക്കുന്ന അനാവശ്യ ചെലവ് ഒഴിവാക്കുക. വേരുകൾക്ക് മുറിവോ ക്ഷതമോ ഒരു കാരണവശാലും വരാതെ വേണം ഈ തടമെടുക്കൽ/തിണ്ടൊരുക്കം നടത്തിയെടുക്കേണ്ടത്. തടത്തിൽ ഫംഗൽ ഡോമിനൻസി രൂപപ്പെടുത്താനുള്ള തരത്തിൽ വളപ്രയോഗം നടത്തിയെടുക്കുക.

അടക്കാമരത്തിന്റെ ഓരോ ഇലക്കും/പാളയ്ക്കും പുറകിൽ പൂങ്കുല രൂപപ്പെടുമെന്നത് അറിയാമല്ലോ. അവയിൽ തന്നെ പെൺപൂവും ആൺപൂവും ഉണ്ടാകുന്നു. പോഷകങ്ങളുടെ കുറവ് കാരണം കൊണ്ട് കായ്കൾ കൊഴിഞ്ഞു പോകാതെ ശ്രദ്ധിക്കുന്നതിനു കൂടുതൽ പോഷകങ്ങൾ വേണമെന്നിരിക്കെ മേല്പറഞ്ഞ ഓർഗാനിക് വളങ്ങൾ അതേ അളവിൽ നിർബന്ധമായും നൽകിയിരിക്കണം.

തൃശൂർ ജില്ലയിൽ പല ഭാഗങ്ങളിലും അടക്കാമരത്തിനു വളം നൽകുന്ന പരിപാടിത്തന്നെയില്ല. അഥവാ നൽകുന്നെങ്കിൽ ഒന്നോ രണ്ടോ കിലോ ഒരു വഴിപാടു പോലെ നൽകുന്നവരാണ് അധികവും. ഇങ്ങിനെയൊക്കെ മതി, ഇത്രയൊക്കെ മതി എന്ന നിലപാടിലാണ് മിക്ക വീട്ടുകാരും അടക്കാമരത്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ അടയ്ക്കാമരം വർഷത്തിൽ ഒരുതവണ ഒന്നോ രണ്ടോ കുല മാത്രമേ നല്കുന്നുള്ളു എന്ന് പറയാം. അതും കൂടിവന്നാൽ ഒരു കുലയിൽ നിന്നും 200-300 അടക്ക. ഇത്രയും തന്നെ വലിയൊരു നേട്ടമായി പരിഗണിക്കുന്നവരാണ് ഈ കൃഷിക്കാർ!


ഓരോ പട്ടയ്ക്ക് പുറകിലും പൂങ്കുല ആരോഗ്യത്തോടെ വളരാനും അവ കൂടുതൽ എണ്ണത്തിലും ഭാരത്തിലും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നടത്തിയെടുക്കുക. നേരെ മറിച്ച് വികസിതയിനം അടക്കാമരം നട്ടുപിടിപ്പിച്ചു മേല്പറഞ്ഞ രീതിയിൽ വളവും മികച്ച പരിചരണവും നൽകുന്ന ചില തോട്ടങ്ങളിൽ വർഷത്തിൽ മൂന്നു മുതൽ ആറുതവണ കൊയ്ത്തു നടത്തുകയും ഓരോ കൊയ്ത്തിലും ഒന്നോ രണ്ടോ കുലകൾ എടുക്കുകയും ഓരോ കുലയിൽ നിന്നും 700 മുതൽ 1300 അടക്ക വരെ നേടിയെടുക്കുന്നു.

അതാണ് അടക്കാമര കൃഷി പരിപാലനത്തിലെ ഗുണവും മികവും അനുസരിച്ചുള്ള ഏറ്റക്കുറച്ചിലിലെ അന്തരം.പോഷകങ്ങൾ കൊടുക്കുന്നതിലെയും പരിചരണത്തിലെയും മികവനുസരിച്ച് പട്ടകൾ തമ്മിലുള്ള അകലം കുറയുകയും എണ്ണവും ഭാരവും വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങിനെ അടക്കാമരം പരിചരണത്തിൽ മികവനുസരിച്ച് 30-40 വർഷക്കാലം നല്ലൊരു വരുമാന മാർഗ്ഗമാക്കി മാറ്റിയെടുക്കാം. കൃഷിക്കാർ പരിചരണത്തിൽ കുറവും പിശുക്കും കാണിക്കുംതോറും അടക്കാമരത്തിലെ അടക്കയുടെ എണ്ണവും ഭാരവും കുറയുന്നു. കൂടാതെ രോഗവും പോഷക കുറവും സംഭവിച്ചു വിളവ് നാശവും കൃഷി നാശത്തിലേക്കും പോകുന്നു.

ഇടവിള കൃഷി നടത്തി മറ്റു പലവിധ വരുമാനങ്ങളും ഇതേ തോട്ടത്തിൽ നിന്നും ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. അപ്പോള്‍ അടയ്ക്ക കൃഷി ചെയ്ത് വരുമാനം നേടാന്‍ നിങ്ങള്‍ റെഡിയല്ലേ?….

വിവരങ്ങള്‍ക്ക് കടപ്പാട് വേണുഗോപാല്‍‌ മുറ്റത്തെ കൃഷി, wikipida

Leave a Reply

Your email address will not be published. Required fields are marked *