കേന്ദ്ര ബഡ്ജറ്റ് 2021-22 ഊന്നൽ നൽകുന്നത് 6 മേഖലകൾ ഏതെന്നു അറിയാം

കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്കാണ്. ആരോഗ്യം, സാമ്പത്തികം-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണർവ്, മിനിമം ഗവൺമെന്റ്-മാക്സിമം ഗവർണൻസ് എന്നിവയാണ് അത്.

ആരോ​ഗ്യ രം​ഗത്തിന് മാത്രം 64,180 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആരോ​ഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും ചെലവഴിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിനും വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി കൂടുതൽ സാമ്പത്തിക ഇടനാഴികൾ, ബംഗാളിലെ റോഡ് വികസനത്തിനായി 95,000 കോടി, 11,000 ദേശിയ പാതകളുടെ പണി ഈ വർഷം പൂർത്തിയാക്കും

Leave a Reply

Your email address will not be published. Required fields are marked *