പ്രണയിനി
ബിജോയ് എം വി
ആദ്യമായി കണ്ടനാൾ ആമ്പൽ പൂവുപോൽ
മാനസ പൊയ്കയിൽ വിരിഞ്ഞൊരു മലരേ
നിൻ മുഖം മാണമായി പടർന്നോരെൻ ധമനിയിൽ
നിൻ ലോല ചലനമെൻ ഹൃദയത്തിൻ താളമായ്
മാരിവിൽ നിറമുള്ള ഏഴഴകിൻ ശോഭപോൽ
വിരിയുന്ന പൂക്കളിൽ കിനിയുന്ന തേൻകണമായ്
നിലവിൽ പൂക്കുന്ന നക്ഷത്രക്കണ്ണുമായ്
നിശയിൽ വിരിയുന്ന പാലപ്പൂ സുഗന്ധമായ്
പീലി വിടർന്നാടുന്ന മയൂര ഭംഗിയോ നീ
തൊടിയിലെ ചില്ലയിൽ പാടുന്ന കുയിലോ
തീരങ്ങൾ പുണരുന്ന തിരയുടെ ചേലുമായ്
നിൻ സ്പർശം കുളിരേകും മൺതരികൾ ധന്യമായ്
ഒഴുകുന്ന പുഴകളിൽ തഴുകുന്ന ലതപോൽ
തഴുകി നിൻ പരിമളമെൻ ജീവിതവാടിയിൽ
ചൊരിയുന്ന മഴയിലെ കുളിരുന്ന കണമായ്
വിടരുമെൻമുഖമാ കണങ്ങളിൽ തലോടലാൽ
ജാലകവാതിലിൽ ഞാൻ കണ്ട നിലാവുകൾ
സുന്ദരിപ്പെണ്ണേ നിൻ അംഗലാവണ്യമോ
നിൻ കരിനീലമിഴികളെൻ കരളിലെ താളിലായ്
കണ്ണോടിക്കുമെന്ന് വെറുതെ മോഹിച്ചുവോ ഞാൻ
തിരിയിട്ട വിളക്കിലെ അരുണപ്രഭ പോൽ
പ്രകാശമായ് തീരു എൻ ജീവിതയാത്രയിൽ
വശ്യമാം നിൻ മോഹ ലാവണ്യ സൗഷ്ടമായ്
ഏതുമേയില്ലയീ ഭൂമിയിൽ തുല്യമായി….
നല്ല കവിത