വീട് നിര്‍മ്മാണം ലാഭത്തിലാക്കാം
സവിന്‍ സജീവ്
സിവിൽ എഞ്ചിനീയർ (കൈരളി കൺസ്ട്രക്ഷൻസ് )
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഇല്ലാത്തവർ ഉണ്ടാവില്ല.ചിലർക്ക് കോടികൾ ചിലവഴിച്ച് ചെയ്യുന്ന മണിമാളികൾ വെക്കാൻ ഇഷ്ടപ്പെടുമ്പോൾ ചിലർക്ക് പാരമ്പര്യത്തനിമയുള്ള നാല് കെട്ടിനോടും പഴമ നിലനിർത്തിയുള്ള വീടും ആഗ്രഹിക്കുന്നു. മറ്റൊരു കൂട്ടർ കൂടി ഉണ്ട്. എങ്ങനെയെങ്കിലും ഒരു കൂര ഉണ്ടാക്കണം.അതിനായി ഗൾഫിലും മറ്റും പോയി ജോലി ചെയ്യുന്നവരുണ്ട്.
വീട് എന്ന സ്വപ്നം തുടങ്ങുമ്പോൾ പണമാണ് പ്രധാന പ്രശ്നമായി വരുന്നത്. അതിന് എന്താണ് പ്രതിവിധി ,ഒരു ലോൺ അങ്ങു പോയി എടുത്താൽ പോരേ എന്നാകും പക്ഷേ അതിൽ കുടുങ്ങി വീട് നഷ്ട്ടമായ വരും ഉണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള വീട് വേണം, പക്ഷേ അവൻ അല്ലെങ്കിൽ അവൾ വെച്ചതിനേക്കാൾ നല്ലത് വേണം അതും ഇപ്പോഴത്തെ ഒരു കാഴ്ചപ്പാടാണ്.
വീടിനെക്കുറിച്ച് ഒന്നും അറിയാത്തവർ ചോദിച്ച് കേട്ടു പണി തുടങ്ങും. പണം ഉള്ളവർ കോൺട്രാക്റ്റ് ആയി കൊടുക്കുമ്പോഴും ഉള്ള കാര്യങ്ങളും വീടിന്റെ ഒരു പ്ലാൻ വരക്കാൻ തുടങ്ങുമ്പോൾ ഉള്ളതു മുതൽ ഫിനിഷ് ചെയ്യുന്നതു വരെയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു.അത് ഇവിടെ ഷെയർ ചെയ്യുന്നു പ്ലാൻ, അടിത്തറ, കെട്ട്, തട്ട് വാർപ്പ്, തേപ്പ്, ഫ്ലോറിങ്, പ്ലംബിങ്, വയറിംഗ്, പെയ്ന്റിഗ് എല്ലാം ഓരോ ഘട്ടമായി എഴുതി ഇടാം