വാണി വിശ്വനാഥ് സിനിമ യിലേക്ക് തിരിച്ചു വരുന്നു.

തേഡ് അയ് മീഡിയ മേക്കേഴ്സിന്റെ ബാനറിൽ കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനൽ ലോയർ ‘എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു.തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലില്‍ ആണ് ടൈറ്റിൽ അനൗൺസ്മെന്റ് നടന്നത്. മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ജഗദീഷ്, സുധീർ കരമന, അബൂസലീം,ഷമ്മി തിലകൻ,സുരേഷ് കൃഷ്ണ,ജോജി,റിയസൈറ, സിന്ധു മനുവർമ തുടങ്ങിയവർ അഭിനയിക്കുന്നു.ഉമേഷ് എസ് മോഹൻ രചന നിർവഹിക്കുന്ന സിനിമയുടെ ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്.പ്രോജക്ട് ഡിസൈനർ സച്ചിൻ കെ ഐബക്ക്‌..പ്രൊഡക്ഷൻ കൺട്രോളർ വിനോദ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *