വെജിറ്റബിൾ പുലാവ്

ദീപ ഷിജു

ചേരുവകൾ :


ബസ്‌മതി അരി – 2 കപ്പ്
സവോള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
ബീൻസ് – 15 എണ്ണം
ഗ്രീൻ പീസ് – 1/2 കപ്പ്
വഴനയില – 2 എണ്ണം
കറുവാപ്പട്ട – 3-4 ചെറിയ കഷണം
ഗ്രാമ്പൂ – 6 എണ്ണം
ഏലയ്ക്ക – 6 എണ്ണം
ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – കുറച്ച്
ചൂടുവെളളം – 4 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

• കാരറ്റും ബീൻസും സവോളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് നടുകീറി എടുക്കാം.

• ഒരു പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ത്ത്, വഴനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം സവോളയും പച്ചമുളകും ചേര്‍ത്ത് വഴന്ന് വരുമ്പോള്‍ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് പച്ചമണം മാറുന്നവരെ വഴറ്റുക.

• അടുത്തതായി കാരറ്റും, ബീൻസും ചേര്‍ത്ത് 1 മിനിറ്റ് മീഡിയം ഫ്ലേമില്‍ വഴറ്റിയതിനുശേഷം ബസ്മതി റൈസ് ചേര്‍ത്ത് 1 മിനിറ്റ് കൂടി വഴറ്റി, ഗ്രീൻ പീസ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

• ഇനി ചൂടുവെളളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അടച്ച് വെച്ച് വേവിച്ചെടുക്കണം. അരി വേവുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ വേവിക്കുന്ന സമയത്ത് നാരങ്ങാനീര് ചേര്‍ത്ത് കൊടുക്കാം.

• സ്റ്റൌ ഓഫ് ചെയ്തതിനുശേഷം മല്ലിയില ചേര്‍ത്ത് 5 മിനിറ്റ് അടച്ച് വെച്ചതിനുശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *