വെജിറ്റബിള്‍ സ്റ്റൂ
പ്രീയ ആര്‍ ഷേണായ്
കുക്കറിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി ഒരു പട്ട, രണ്ട് മൂന്ന് ഗ്രാമ്പൂ, ഒരു ഏലയ്ക്ക മൂപ്പിക്കുക.ഇതിലെക്ക് ചതച്ച ഇഞ്ചി വെളുത്തുള്ളി, മൂന്നാല് പച്ചമുളക് വഴറ്റുക..ഇനി ഒരു സവാള വഴറ്റി.. ഒരു ഉരുളകിഴങ്ങ്, കാരറ്റ് എന്നിവ ചേർക്കാം..ഉപ്പും കൂടെ ചേർക്കണം .താല്പര്യമുണ്ടേൽ ഒരു തക്കാളി ചേർക്കാം.
ഇത്രേം വഴറ്റി ഒന്നര കപ്പ് രണ്ടാം പാൽ ) ചേർത്ത് കുക്കറിൽ ഒറ്റ whistle വരെ വേവിയ്ക്കുക.ശേഷം pressure release ആയതിനു ശേഷം. ഒന്നാം പാൽ (മുക്കാൽ കപ്പ് ) ചേര്‍ത്ത് തിള വരുമ്പോൾ ഒന്നര ടീസ്പൂൺ ചതച്ച കുരുമുളക് ചേർക്കാം…കറിവേപ്പില കൈത്തലത്തിൽ ഒന്ന് അമർത്തി അതും കൂടെ ഇട്ടു കൊടുക്കണം..വാങ്ങി വെച്ചതിനു ശേഷം പച്ച വെളിച്ചെണ്ണ മീതെ ഒഴിക്കാം….