ഈ ഭക്ഷണങ്ങള്‍കൂടെ കൂടെ കഴിക്കൂ; മുടി തഴച്ചുവളരും

മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്.പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദ,മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം മുടി കൊഴിയുന്നതിന് ഇടയാക്കും

ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു. മുടികൊഴിച്ചിൽ അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ താഴെ ചേർക്കുന്നു

ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന് കാരണമാകും. ചർമ്മത്തിനും മുടിക്കും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗ്ഗങ്ങൾ. ബീൻസ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടി വളർച്ചയ്ക്കു സഹായിക്കുന്നു.

സിങ്ക് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. മുടിയുടെ ആരോ​ഗ്യമുള്ളതാക്കാൻ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കവും ഇലാസ്തികതയും വർദ്ധിപ്പിക്കാൻ സഹായിക്കും.

ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി കഴിച്ചാൽ മുടി വളരാൻ സഹായിക്കും. ചീരയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടികൊഴിയുന്നത് കുറയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!