ശലഭം പോലൊരു പെണ്‍കൊടി
മഞ്ഞപപ്പാത്തി ശലഭത്തിന്‍റെ പ്യൂപ്പവിരിയുന്ന ഓരോഘട്ടവും തന്‍റെ റെഡിമി മൊബൈലിക്ക് പകര്‍ത്തുന്നു. പിന്നിടത് ഫോട്ടോഗ്രാഫേഴ്സിന്‍റെ ഗ്രൂപ്പില്‍ ഇട്ടു. അതോടുകൂടി ആലപ്പുഴ തകഴി സ്വദേശിനി രാജലക്ഷമിയുടെ ചിത്രം വൈറലായി മാറി. ആ ചിത്രം നടന്‍ സുരേഷ്ഗോപി തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ രാജലക്ഷമിയുടെ ചിത്രം നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. 7000 രൂപകൊടുത്തു വാങ്ങിയ തന്‍റെ റെഡിമി ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമാണ് അത് എന്ന് താന്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്ന് രാജലക്ഷമി.
ശലഭങ്ങളെ ഇഷ്ടമാണ്
എന്‍റെ ചിത്രങ്ങള്‍ അധികവും ശലഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. ചെറുപ്പത്തില്‍ മരിച്ചുപോയ ചേച്ചിയെ ഓര്‍ക്കുമ്പോള്‍ എനിക്ക് ശലഭങ്ങളെയാണ് ഓര്‍മ്മവരിക. എന്‍റെ വിശ്വാസം മറ്റുള്ളവര്‍ക്ക് തമാശയായി തോന്നാം. എനിക്ക് അവ എങ്ങനെയാണോ പ്രധാനമായി തോന്നുന്നത് അവയ്ക്കും അങ്ങനെതന്നെയാണ്.
ചിത്രശലഭങ്ങള്‍ പാറിപറന്നുപോകുമ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും കിട്ടും. സുരേഷ്ഗോപി സര്‍ അദ്ദേഹം എവിടെ ശലഭത്തെകണ്ടാലും എനിക്ക് അയച്ചുതരുകയോ മെന്‍ഷന്‍ ചെയ്യുകയോ ചെയ്യും. വൈവിധ്യമാര്‍ന്ന 50 ശലഭങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ എന്‍റെ മൈബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.
അഭിനയവും വൈറലായി
ടിക് ടോക് ഞാന്‍ ഉയോഗിക്കാറുണ്ടായിരുന്നു. ടിക്ടോക്ക് ഉപയോഗിച്ച് മൂന്നുമാസം ആയതോടെ ആ ആപ്പിന് നിരോധനം വന്നു. ടിക്ടോക് പെര്‍ഫോം ചെയ്യാന്‍ നല്ലൊരു ഫ്ലാറ്റ്ഫോം ആയിരുന്നു. മോഹന്‍ലാലിന്‍റെ സിനിമയായ നിര്‍ണയം എന്ന സിനിമയിലെ നായികകഥാപാത്രം ഡോ.ആനിയുടെ സീനുകള്‍ എടുത്ത് ഞാന്‍ പെര്‍ഫോം ചെയ്തു. ആത് ടിക്ടോക്കില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വീഡിയോ എടുത്ത്ഞാന്‍ ഫെയ്സ്ബുക്കില്‍ ഇടുകയും ആ വീഡിയോ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി കാണാന്‍ ഇടയായി. അഭിനന്ദനം അറിയിച്ച് കമന്‍റ് ഇട്ടു.
പ്രമുഖരും അല്ലാത്തവരും ആയവരുടെ ചേരിതിരിവ് ടിക്ടോക്കില്‍ കൂടുതലായിരുന്നു. എന്നെ പോലുള്ളവരെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും മുന്നോട്ടുവന്നില്ല.50 ലൈക്കുകളില്‍ കൂടുതല്‍ ഒന്നും എനിക്ക് കിട്ടിയിരുന്നില്ല. ടിക്ടോക്കില്‍ 30 സെക്കന്‍റ് മാത്രമേ പെര്‍ഫോം ചെയ്യാന്‍ ടൈം കിട്ടിയിരുന്നുള്ളു. ആപ്പ് നിരോധിച്ചതോടെ സ്വന്തമായി വിഡിയോ ചെയ്യാന്‍ തുടങ്ങി. ഞാന്‍ അല്‍പം ഉള്‍വലിഞ്ഞപ്രകൃതക്കാരിയാണ്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്കില്‍ എനിക്ക് സഹൃത്തുക്കള്‍ കുറവാണ്. എന്‍റെ സുഹൃത്തുക്കളും പരിചയക്കാരും വീഡിയോസ് ഷെയര്‍ ചെയ്യാറുണ്ട്. അതുപോലെ തന്നെ മലയാള ചലച്ചിത്രഗാനങ്ങള്‍ക്ക് സ്വന്തമായി ലിപ് ചെയ്തും വീഡിയോ ചെയ്യാറുണ്ട്. ടിക്ടോക് നിരോധിച്ചതിന് ശേഷം 200ലധികം സിനിമഗാനങ്ങള്‍ക്ക് ലിപ് നല്‍കി വിഡിയോ ചെയ്തിട്ടുണ്ടെന്നും രാജലക്ഷമി
നര്‍ത്തകിയായി അറിയപ്പെടണം
അറിയപ്പെടുന്ന നര്‍ത്തിയായിപേരെടുക്കണം അതാണ് എന്‍റെ ആഗ്രഹം.സരോജിനി തയേങ്കരി ആദ്യകാലത്ത് എന്നെ നൃത്തം പഠിപ്പിച്ചത്. പിന്നീട് ചേച്ചിയായിരുന്നു ചേച്ചിയുടെ മരണം എനിക്ക് വലിയ ഷോക്ക് ആയിരുന്നു. പിന്നിട് എല്ലാത്തില്‍ നിന്നും നീണ്ട അവധി ഞാന്‍ എടുത്തു. വലിയൊരു ഗ്യാപ്പിന്ശേഷം ആലപ്പുഴ വൈകെബിയില്‍ നൃത്തം പഠനം പുനരാംഭിച്ചു.
നടി ശരണ്യമോഹന്‍റെ മാതാപിതാക്കളായ വൈകെബി മോഹജിയും ഭാര്യ ദേവി മോഹന്‍റെ അടുത്ത് നൃത്തം പഠിച്ചു. ശരണ്യയുടെ അടുത്ത് ഞാന്‍ നൃത്തപഠനത്തിന് പോകുമായിരുന്നു. ഡാന്‍സ് ക്ലാസ് തുടങ്ങണം അറിയപ്പെടുന്ന നര്‍ത്തകിയായി തീരണം ഇതൊക്കെയാണ് ആഗ്രഹങ്ങള്‍. വയലിന്‍ പഠിച്ച് തുടങ്ങിയ സമയത്താണ് ലോക്ക്ഡൌണ്‍ ആരംഭിച്ചത്.
കോറോണക്കാലത്തിന് ശേഷം തന്‍റെ വയലിന്‍പഠനം പുനരാംഭിക്കണമെന്നും രാജലക്ഷമി.
പെയിന്‍റിംഗ്
പെയിന്‍റിംഗ് ഞാന്‍ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. മ്യൂറല്‍ പെയിന്‍റിംഗ് ചെയ്യും.
രാധാമാധവം വീട്ടിലെ ഭിത്തിയില്‍ വരച്ചിട്ടുണ്ട്. ചുമ്മാ ഒരു രസത്തിന് വരച്ചുതുടങ്ങിയതാണ്.
കേരളവനം വകുപ്പിന്‍റെ മാസികയായ അരണ്യത്തില്‍ ഞാന്‍ വരച്ച ചിത്രം കവര്‍പേജ് ആയി വന്നിട്ടുണ്ട്.
ഫോട്ടോഗ്രാഫി
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. എനിക്ക് ക്യാമറയില്ല. മൊബൈല്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഒരിക്കല്‍ ഓറഞ്ച് തൊലികളും കുരുക്കളും ഉപയോഗിച്ച് അപ്പോള്‍ മനസ്സില്‍തോന്നിയ രൂപം ഉണ്ടാക്കി അതിന്‍റെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കില്‍ ഇട്ടു.
ആചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ക്രീയേറ്റീവ് ആയി ചെയ്തവര്‍ക്കുകളോടൊപ്പം പ്രകൃതിയും എന്‍റെ മൊബൈലില്‍ പകര്‍ത്തി തുടങ്ങി.
ഞാന്‍ എടുത്ത എടത്വപള്ളിയുടെ ചിത്രം അല്‍പം വൈറലായ ചിത്രമാണ്. ക്യാമറയില്ലാതെ മൈബൈലില്‍ പകര്‍ത്തിയ ചിത്രമാണ് അതെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല.
പഠനം
എന്‍ജിനിയറിംഗ് പഠനം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന് പുന്നപ്രകോളജില്‍ പഠിക്കാന്‍ചേര്‍ന്നു. ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടിയായി മെക്കാനിക്കലില്‍ ഉണ്ടായിരുന്നത്.പൊതുവെ നാണം കുണുങ്ങിയായിരുന്ന എനിക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടായിരുന്നു.
ഒന്നരവര്‍ഷം കടിച്ച് പിടിച്ച് പഠനം മുന്നോട്ടുകൊണ്ടുപോയി. പിന്നിട് നിര്‍ത്തി. പിന്നിട് സെന്‍റ് തേരാസസില്‍ ചേര്‍ന്ന് ബിരുദം പൂര്‍ത്തിയാക്കി. എറണാകുളത്ത് സ്വകാര്യ ബാങ്കില്‍ വര്‍ക്ക് ചെയ്തിരുന്നു. അന്ന് എന്‍റെ സമ്പാദ്യത്തില്‍ മിച്ചം പിടിച്ച് വാങ്ങിയതാണ് മൊബൈല്‍.
കുടുംബം
അച്ഛന്‍ രാജപ്പന്‍ കെ.എസ്.ആര്‍.ടിസിയില്‍ ആണ് വര്‍ക്ക് ചെയ്തിരുന്നത്. സീനിയര്‍ അസിററന്‍റ് ആയിട്ടാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് അച്ഛന്‍ വിരമിക്കുന്നത്. അമ്മ രാജമ്മ
നല്ലൊരു കലാകാരിയാണ് രാജി. എല്ലാവിധ ആശംസകളും നേരുന്നു
Great
ഭാവിയിലേക്ക് എല്ലാവിധ ഭാവുകങ്ങളും