തേനീച്ച കൂട്ടില്‍ തലയിട്ട് ‘കൂളായി ‘ തേന്‍കുടിക്കുന്ന പരുന്ത്; വീഡിയോ കാണാം
ആളുകളിൽ കൗതുകമുണർത്തുന്ന എല്ലാത്തരം വീഡിയോകളും വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പക്ഷിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തേനീച്ചക്കൂട്ടിൽ തലയിട്ട് തേൻ കുടിയ്ക്കുന്ന പരുന്തിന്‍റേതാണ് വീഡിയോ.
തേനീച്ചക്കൂട്ടിൽ നിന്നും തേൻ കുടിയ്ക്കുന്ന പക്ഷിയെ വീഡിയോയിൽ കാണാം. വെള്ളപ്പരുന്ത്(പ്രാപ്പിടിയൻ) ഇനത്തിൽപ്പെട്ട പക്ഷിയാണിതെന്നാണ് സൂചന. പക്ഷിയുടെ ചുറ്റും തേനീച്ചകൾ പറക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. തേൻ നിറഞ്ഞ തേനീച്ചക്കൂടിൽ, തേൻ കൊത്തി വലിക്കുകയാണ് പക്ഷി. മൂന്ന് ലക്ഷത്തിൽ അധികം പേർ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.