സൂര്യൻ കൈയ്യൊഴിഞ്ഞ നാട് ;സൂര്യപ്രകാശം എത്തിച്ച “അത്ഭുത കണ്ണാടി”!!!

സൂര്യപ്രകാശം പോലും എത്തിപ്പെടാത്ത ഒരു അന്ധകാര നഗരം. കേൾക്കുമ്പോൾ തന്നെ അത്ഭുതമാണ് തോന്നുന്നതെങ്കിൽ, അങ്ങനെയുള്ള നഗരങ്ങളും ഈ ലോകത്തുണ്ട്. യൂറോപ്പിൽ സ്ഥിതിചെയ്യുന്ന വിഗാനെല്ല എന്നൊരു പട്ടണമുണ്ട്. ഇറ്റലിയിലാണ് പട്ടണം ഉള്ളത്. മലകളാൽ ചുറ്റപ്പെട്ടിട്ടുള്ളതുകൊണ്ട് തന്നെ ശൈത്യകാലമായാൽ ഇവിടെ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല.


ഇറ്റലിയുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം പോലും ലഭിക്കാത്തതിനാൽ പ്രദേശവാസികൾക്ക് പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കാൻ തുടങ്ങിയതോടെ സഹിക്ക വയ്യാതെ പലരും നഗരം ഉപേക്ഷിച്ച് മറ്റ് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറി . എന്നാൽ ഇതിൽ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാൻ മനസില്ലാത്തവരായിരുന്നു.


അങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ജനങ്ങളും അധികാരികളും ഇറങ്ങി പുറപ്പെട്ടു. സൂര്യപ്രകാശം ഇങ്ങോട്ടേക്ക് എത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എല്ലാ വഴികളും അവർ തേടി. അങ്ങനെ ഒരിക്കലും സൂര്യവെളിച്ചം എത്താതിരുന്ന ആ നഗരത്തിലേക്ക് അവർ സൂര്യപ്രകാശം എത്തിച്ചു.എങ്ങനെ എന്നല്ലേ?

ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകൾക്കിടയിലുള്ള താഴ്‌വാരത്തിലായിരുന്നു ഈ നഗരം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശം ഈ പ്രദേശത്തേക്ക് വരാത്ത വിധം തടഞ്ഞു നിർത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ പരിഹാരമായിരുന്നില്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള ഒരു നടപടിയ്ക്കും ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നുമില്ല.


പാതിമൂന്നാം നൂറ്റാണ്ടു മുതൽ ഇവിടെ ജനവാസം ആരംഭിക്കുന്നത്.ശൈത്യകാലത്താണ് ഇവിടുത്തുകാരെ സംബന്ധിച്ചെടുത്തോളം കൂടുതൽ ബുദ്ധിമുട്ടെറിയതാണ്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതോന്നുമല്ല. എന്തൊക്കെയാണെങ്കിലും ഈ പ്രിയനഗരം വിട്ടുപോകാൻ ഇവർക്ക് ആകില്ല എന്നതാണ് സത്യം.അങ്ങനെ ഏറെ പരിശ്രമത്തിനൊടുവിൽ അധികാരികൾ ഒരു പോംവഴി കണ്ടെത്തി. സൂര്യപ്രകാശത്തിന് തടസ്സം നിൽക്കുന്ന മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിക്കുക എന്നതായിരുന്നു അത്. അങ്ങനെ ഈ രണ്ട്മലകൾക്കും ഇടയിൽ 500 മീറ്റർ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാവുമ്പോൾ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും.

ജിയാകോമോ ബോൺസാനി, ജിയാനി ഫെരാരി എന്നീ എൻജിനീയർമാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ പ്രദേശവാസികളെ പോലും ഇത് അത്ഭുതപ്പെടുത്തി. അങ്ങനെ ഇവരുടെ ഈ ആശയത്തിന് അധികാരികൾ അനുമതി നൽകി. ഒട്ടും താമസിയാതെ എട്ടു മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളിൽ സ്ഥാപിച്ചു.ഈ കണ്ണാടി ആ നഗരത്തിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചു. ഒപ്പം അവിടുത്തുകാരുടെ ജീവിതത്തിലേക്കും. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്.

സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയറും മറ്റു സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാൻ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇതുപോലെ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം കടമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *