ലിംഗത്തില്‍ വരെ 278 സ്റ്റഡ് അടിച്ച വിചിത്ര മനുഷ്യന്‍ ‘റോൾഫ് ബുച്ചോൾസ്’

പച്ചകുത്തുന്നതും സ്റ്റഡ് അടിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ് എന്നാല്‍ അതിനോട് ഭ്രമം കൂടിയാല്‍ ഉള്ള അവസ്ഥ കുറച്ച് നിങ്ങള്‍ ആലോചിട്ടുണ്ടോ.. അത്തരത്തില്‍ ശരീരം മുഴുവന്‍ പച്ചകുത്തിയും സ്റ്റഡ് കുത്തിയും വേള്‍ഡ് റെക്കോര്‍ഡ് ഇട്ട ഒരു വ്യക്തയുണ്ട് ജർമൻ സ്വദേശിയായ റോൾഫ് ബുച്ചോൾസ്. അഞ്ചോ പത്തോ പതിനഞ്ചോ അല്ല 453 സ്റ്റഡ്ഡുകൾ ധരിച്ചാണ് റോൾഫ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളത്


തന്‍റെ നാല്‍പതാംവയസ്സിലാണ് ശരീരത്തില്‍ സ്റ്റഡ് അടിക്കാന്‍ തുടങ്ങിയതെന്ന് പറയുന്ന റോള്‍ഫ് 278 സ്റ്റഡ്ഡുകൾ കുത്തിയിരിക്കുന്നത് ലിംഗത്തിലാണ്. തന്‍റെ സെക്ഷ്വല്‍ ലൈഫിനെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോള്‍ഫ് വ്യക്തമാക്കുന്നു.റോൾഫിന്റെ ചുണ്ടിന് ചുറ്റും 94 സ്റ്റഡ്ഡുകളുമുണ്ട്.
കൃഷ്ണമണികൾക്ക് വരെ പച്ചകുത്തിയ റോൾഫ് തലയിൽ കൊമ്പുപോലെ ത്വക്കിന്‌ രൂപമാറ്റം വരുത്തിയിട്ടുണ്ട്. പലരും ഞാൻ പിശാചാണെന്നാണ് കരുതുന്നത്. എന്നാൽ ഞാൻ പിശാചിൽ വിശ്വസിക്കുന്നില്ലെന്നും റോൾഫ് പറഞ്ഞു.

പുരികത്തിൽ 37 സ്റ്റഡുകൾ, ശരീരത്തിലുടനീളം ഇംപ്ലാന്റുകൾ,ശരീരത്തിലുടനീളം 90 ശതമാനം പച്ച കുത്തുക, മുഖം പേടിപ്പെടുത്തുന്ന രീതിയിലേക്ക് രൂപമാറ്റം ചെയ്യുക ഇതൊക്കെയാണ് ബോഡി ട്രാൻസ്ഫോർമേഷന്റെ ഭാഗമായി റോൾഫ് തന്റെ ശരീരത്തിൽ ചെയ്തിട്ടുള്ളത്.


കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു. ഇതിനിടയിൽ അഞ്ചു വർഷം ശസ്ത്രക്രിയ നടത്തി നെറ്റിയിൽ രണ്ട് ഇംപ്ലാന്റേഷനുകൾ സ്ഥാപിച്ചു. ഇത് കൊമ്പുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്.
2010 ൽ കൂടുതൽ പിയേഴ്സിങ്ങുകൾ ധരിച്ച വ്യക്തി എന്ന റെക്കോർഡ് റോൾഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതൽ മോഡിഫിക്കേഷനുകൾ എന്ന റെക്കോർഡ് തേടിയെത്തി

Leave a Reply

Your email address will not be published. Required fields are marked *