കാത്തിരിപ്പുകൾക്ക് വിരാമം : വിജയ് ചിത്രം “ബീസ്റ്റ് ” ഏപ്രിലിൽ!!!

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം ബീസ്റ്റ് റിലീസ് പ്രഖ്യാപനവുമായി സൺ പിക്ചേഴ്സ്. ചിത്രം ഏപ്രിൽ മാസത്തോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടതിനൊപ്പമാണ് റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നത്. പോസ്റ്ററിൽ വിജയുടെ കഥാപാത്രത്തിന്റെ ചിത്രീകരണമാണ് നൽകിയിട്ടുള്ളത്.

നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവഹിച്ച് സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന തമിഴ് ആക്ഷൻ ചിത്രമാണ് ബീസ്റ്റ്. വിജയ്, പൂജ ഹെഗ്ഡെ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. മലയാളികളുടെ പ്രിയനടൻ ഷൈൻ ടോം ചാക്കോയുടെ ആദ്യ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സെൽവരാഘവൻ, യോഗി ബാബു,വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സംഗീതം : അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം : മനോജ് പരമഹംസ,എഡിറ്റിംഗ്: ആർ. നിർമ്മൽ.

Leave a Reply

Your email address will not be published. Required fields are marked *