പെൺകുട്ടികളുടെ വളർച്ചയിൽ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടിയുടെ ശാരീരിക വളർച്ച അമ്മമാർ പല വിധത്തിലാണ് നോക്കികാണുന്നത്. ചില കുട്ടികളിൽ സ്വാഭാവികമായിട്ടുള്ള മാറ്റം മാത്രമാകം. മറ്റ് ഉള്ളവരിൽ പിരിമുറുക്കവും ഉണ്ടാകാറുണ്ട്. ലൈംഗികമായ ശാരീരിക വളർച്ച സാധാരണമായി കാണാൻ അമ്മയ്ക്ക് കഴിയണം. കുട്ടികളിൽ ആത്മവിശ്വാസവും സന്തോഷവും ആ സമയത്ത് നൽകണം. ഈ സന്ദർഭത്തിൽ പെൺമക്കൾക്ക് കൂട്ടായി അമ്മ തന്നെ വേണം. സ്വന്തം ശരീരത്തെ അവൾക്ക് അറിയാനും സംരക്ഷിക്കാനും സാധിക്കണം.

കുട്ടികളിൽ മാറ്റം തുടങ്ങിയാൽ

പെൺകുട്ടികൾക്ക് എട്ട് ഒമ്പത് വയസ്സാകുമ്പോൾ മുതൽ അവരുടെ വളർച്ചയെക്കുറിച്ച് അമ്മയിൽ സംശയം തുടങ്ങും. ചെറിയ മാറ്റങ്ങൾ ഒക്കെ ആണ് ഉണ്ടാവുന്നത് എങ്കിൽ, അത് വളർച്ച ആണോ അല്ലയോ എന്ന് നിശ്ചയിക്കാൻ പ്രായാസം വരാം. പെൺകുട്ടിയുടെ വളർച്ച ആരംഭിക്കുന്ന കുറഞ്ഞ പ്രായം എട്ടു വയസ്സ് ആണ്. ഈ സമയത്തു വരുന്ന മാറ്റങ്ങൾ വളർച്ചയുടേതു ആയിരിക്കും. ഒൻപതു വയസ്സു മുതൽ പതിനൊന്നു വയസ്സു വരെയുളള പ്രായത്തിൽ ശരീര വളർച്ച കാണാൻ സാധിക്കും. ഭക്ഷണം, കുടുംബ പശാചാത്തലം തുടങിയവ അനുസരിച്ച് പല കുട്ടികളിലും വ്യത്യസ്ത സമയത്തായിരിക്കും വളർച്ച തുടങ്ങുക. ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് വളർച്ച കൂടുതലുണ്ട് എന്നു കരുതി വ്യാകുലപ്പെടേണ്ട. 9 വയസ് ആകുന്നതിന് ഒരു വർഷം മുൻപോ താമസിച്ചോ വളർച്ച തുടങ്ങിയാലും പേടിക്കേണ്ടതില്ല.

പെൺകുട്ടികളുടെ അണ്ഡാശയത്തിൽ ജന്മനാ അണ്ഡങ്ങൾ ഉണ്ടായിരിക്കും. അത് വികസിച്ചു തുടങ്ങുമ്പോൾ രണ്ടാം ഘട്ട ലൈംഗിക വളർച്ചയായ (സെക്കണ്ടറി സെക്ഷ്വൽ കാരക്റ്റേഴ്സ്) ശാരീരിക മാറ്റങ്ങൾ വരുന്നത്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്ലാൻഡ‍ിൽ നിന്നും ഉണ്ടാകുന്ന ലൂട്ടിനൈസിങ് ഹോർമോൺ ഫോളിക്കുലാർ സ്റ്റിമുലേഷൻ ഹോർമോൺ എന്നിവയാണ് അണ്ഡവളർച്ചയെ ഉണർത്തുന്നത്. അണ്ഡവളർച്ചയോടെ ഈസ്ട്രജൻ എന്ന സ്ത്രൈണ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. ഇതാണ് മാറ്റങ്ങൾക്ക് കാരണമാകുന്നത്.

മാറ്റങ്ങൾ

‌പെൺകുട്ടികളിൽ സെക്കൻഡറി ലൈംഗിക വളർച്ച മാറിലായിരിക്കും കാണുക. സ്തന വളർച്ചയുടെ ആരംഭം എന്ന നിലയിൽ ഭാവിയിൽ മുലക്കണ്ണായി മാറേണ്ട ഭാഗം (നോഡ്യൂൾ) കട്ടിയുളളതാകുകയും നേർത്ത രീതിയിൽ പുറത്തേക്കു പൊങ്ങുകയും ചെയ്യും. ആദ്യ ആർത്തവത്തെ മെനാർക്കി എന്നു പറുന്നതുപോലെ സ്തനവളർച്ചയുടെ തുടക്കത്തെ ടെനാർക്കി എന്നു പറയും. ടെനാർക്കിയിൽ തുടങ്ങുന്ന സ്തനവളർച്ച 22 വയസ്സാകുന്നതോടെയേ പ്രായപൂർത്തിയായ സ്ത്രീക്ക് ആവശ്യമായ വിധത്തിൽ, അഥവാ കുഞ്ഞിനെ മുലായൂട്ടാവുന്ന വിധത്തിൽ വളരുകയുളളൂ. സ്തനങ്ങളായി വളരേണ്ട ഭാഗങ്ങളിൽ തരിപ്പോ തുടിപ്പോ തോന്നാം. മകൾ പതിനഞ്ചിനോടടുക്കുമ്പോൾ അവളുടെ ശരീരം കുട്ടിത്തം വിട്ട് കൂടുതൽ പെണ്ണത്തമുളളതായി മാറിയിട്ടുണ്ടാകും. ശാരീരിക വളർച്ച തുടങ്ങുന്ന പ്രായത്തിൽ കുട്ടികളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധ വേണം. സ്വന്തം ശരീരഭാഗങ്ങൾ മറ്റുളളവർ കാണാതെയും സ്പർശിക്കാതെയും നോക്കേണ്ടതിന്റെ ആവശ്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. ലൈംഗിക പീഡനങ്ങൾക്കെതിരായ ഏറ്റവും വലിയ പ്രതിരോധം പെൺകുട്ടികളുടെ ധൈര്യവും ആത്മവിശ്വാസവും ആണ്. അത് അമ്മമാർ പകർന്ന് കൊടുക്കണം.

ശാരീരിക വളർച്ച തുടങ്ങുന്നതോടെ വ്യായാമത്തിനു കൂടുതൽ പ്രാധാന്യം നൽകണം. വളർച്ചയുടെ ഘട്ടത്തിൽ വ്യായ‌ാമത്തിലൂടെ എല്ലുകൾക്കു കിട്ടുന്ന ബലം ആർത്തവ വിരാമത്തിനു ശേഷം വരാവുന്ന, എല്ലുകൾക്കു ബലം കുറയുന്ന ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കും.

പത്ത് വയസ്സിനു ശേഷം യോനിയിൽ വഴുവഴുപ്പോടു കൂടിയ നനവ് കാണുന്നതും വളർച്ചയുടെ ഘട്ടമാണ്. ഈസ്ട്രജന്റെ പ്രവർത്തനത്താൽ ഗർഭപാത്രത്തിന്റെ അടിഭാഗത്തുളള ഗ്രന്ഥികളിൽ നിന്നാണ് ഈ നനവ് ഉണ്ടാകുന്നത്. ലൈംഗികമായ ഉണർവു മൂലം യോനിയിൽ ഉണ്ടാകുന്ന സ്രവം അല്ല ഇത്. വെളളം പോലെ ശുദ്ധമായ വഴു‌വഴുപ്പുളള സ്രവമാവും ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുക. യോനിയിലുണ്ടാകുന്ന സ്രവം മൂലം ചൊറിച്ചിലോ മഞ്ഞ നിറമോ തൈരു പിരിഞ്ഞതു പോലെയോ സ്രവത്തിന്റെ സ്വഭാവം മാറിയാൽ അണുബാധയുണ്ടോയെന്നു സംശയിക്കണം. കുട്ടിയെ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് ഉടൻ ചികിത്സിക്കണം.

ബ്രേസിയർ അനിവാര്യമാണോ

പന്ത്രണ്ട് – പതിമൂന്നു വയസ്സാകുന്നതോടെ അളവ് കുറഞ്ഞ കപ്പ് ഉളള ബ്രേസിയറുകൾ പെൺകുട്ടികൾക്ക് ധരിക്കാം. സ്തനവളർച്ച തുടങ്ങുന്ന ഘട്ടമാണ് പെൺകുട്ടികൾക്ക് പ്രായാസമായി തീരുന്നത്. എന്നാൽ പത്തു മുതൽ പന്ത്രണ്ടു വയസ്സു വരെയുളള കുട്ടികളിൽ ചിലർ നേരത്തേ വളർന്നു തുടങ്ങുന്നതിനാൽ സമപ്രായക്കാരായ പെൺകുട്ടികളാണെങ്കിലും ശാരീരികമായി അവർ വ്യത്യസ്തരായിരിക്കും. ശാരീരിക വളർച്ച നേരത്തേ എത്തുന്ന കുട്ടികൾ കളിയാക്കപ്പെടാനും കൂട്ടുകാരിൽ നിന്ന് തെറ്റായ നിർദേശങ്ങൾ ലഭിക്കാനും ഇതു വഴി അവരുടെ ആത്മവിശ്വാസം തന്നെ കുറയാനും ഇടയാകാം.

ശരീരത്തിന്റെ വളർച്ച മറ്റുളളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും കുറച്ചു തോന്നിക്കാനും കളിയ‌ാക്കലുകളിൽ നിന്നും രക്ഷപ്പെടാനും വേണ്ടി കുട്ടികൾ മുതുക് വളച്ചു നടക്കാനും അതുവഴി മറ്റു ശാരീരിക പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

സ്തന വളർച്ച മറ്റുളളവരുടെ ശ്രദ്ധയിൽപ്പടും മുൻപു തന്നെ വേണ്ടവിധത്തിൽ വസ്ത്രം ധരിപ്പിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. തുടക്കത്തിൽ ആവശ്യത്തിന് കട്ടിയുളള കോട്ടൺ സ്ലിപ്പുകൾ അഥവാ കാമിസോളുകൾ മതിയാകും. ഡബിൾ ലെയേർഡ് യോക്ക് ഉളള സ്ലിപ് തയ്പിച്ച് ധരിക്കുന്നതും നന്നായിരിക്കും. സ്തനവളർച്ച മറ്റുളളവരുടെ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലാകുന്ന ഘട്ടത്തിൽ കപ്പുകളില്ലാത്ത ബ്രാലൈറ്റ് അല്ലെങ്കിൽ ബിഗ്ഗിനേഴ്സ് ബ്രാ ധരിപ്പിക്കണം. ബിഗ്ഗിനേഴ്സ് ബ്രാ ഓടുകയും ചാടുകയും നടക്കുകയും ചെയ്യുമ്പോൾ സ്തനങ്ങൾ ചലിക്കാതെയും വസ്ത്രത്തിനു പുറത്തേക്കു സ്തനങ്ങളുടെ നിപ്പിളുകൾ കാണാതെയും സഹായിക്കും.

ശരീരത്തിനു രൂപഭംഗി നൽകുകയും ചെയ്യും. സാധാരണ ബ്രേസിയർ ധരിക്കാവുന്ന പ്രായത്തിൽ തുടക്കത്തിൽ നേർത്ത പാഡിങ്ങോടു കൂടിയുളള ബ്രാ ആയിരിക്കും നല്ലത്. സ്തനങ്ങൾക്ക് വേണ്ടവിധത്തിൽ സപ്പോർട്ട് ഉളളതും ശരിയായ അളവിലുളളതുമായ ബ്രാ വേണം ധരിക്കാൻ. ഭംഗിയോടൊപ്പം ശാരീരികാരോഗ്യത്തിനും അത്യാവശ്യമാണ് ബ്രാ. തുടക്കം മുതൽ ബ്രാ ധരിക്കാൻ ശീലിപ്പിക്കണം എങ്കിലേ സ്തനങ്ങൾ ഇടിയാതിരിക്കൂ.

ഹെയർ റിമൂവർ തിരഞ്ഞെടുക്കുമ്പോള്‍

വളർന്ന് തുടങ്ങുമ്പോൾ രോമം കളയുന്നതിനായി ഹെയർ റിമൂവൽ ക്രീമുകളും, വാക്സിങ്ങും ഇലക്ട്രോളിസിസും മറ്റും ചെയ്യരുത്. രോമം ഷേവ് ചെയ്തു നീക്കുന്നതും നല്ലതല്ല. ഷേവ് ചെയ്യുന്നത് അണുബാധയും മുറിവുകളും ഉണ്ടാകുന്നതിനു കാരണമാകാം. രോമങ്ങൾ വളർന്നു തുടങ്ങുന്ന ഘട്ടത്തിൽ ചൊറിച്ചിലും അനുഭവപ്പെടാം. ഷേവ് ചെയ്യുന്ന ഭാഗത്ത് കുരുക്കൾ വരാനും അവ പഴുക്കാനും സാധ്യതയുണ്ട്. കക്ഷം ഷേവ് ചെയ്യുന്നത് കക്ഷഭാഗം കറുക്കാൻ കാരണമാകാം. മുഖക്കുരു സാധാരണമാണെങ്കിലും അവ മുഖത്തു പാടുകളും കുഴികളും വരുത്തുമെന്നതിനാൽ തീർച്ചയായും ചികിത്സിക്കണം

എന്നാൽ രോമങ്ങൾ തീർച്ചയായും വെട്ടി വൃത്തിയാക്കണം. ഗുഹ്യഭാഗത്തെയും കക്ഷത്തിലെയും രോമങ്ങൾ മൂർച്ചയില്ലാത്ത് അഗ്രമുളള കത്രിക കൊണ്ട് രോമത്തിന്റെ തുടക്കത്തോട് അധികം ചേർക്കാത്ത വിധം വെട്ടണം. സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ചർമം മുറിയാൻ കാരണമാകും. ചിലർക്ക് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. രോമവളർച്ച വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ലേസർ ഹെയർ റിമൂവലായിരിക്കും നല്ലത്.

രോമവളർച്ചയോടൊപ്പം പെൺകുട്ടികളുടെ വിയർപ്പു ഗന്ധം കൂടുതൽ രൂക്ഷമാകും. കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമായി സ്ത്രീയുടേതായ ഗന്ധം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇത്. ഓരോരുത്തരുടേയും ഗന്ധം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. ഹോർമോണുകളുടെ പ്രവർത്തനം വിയർപ്പിന് നിറവും സമ്മാനിച്ചേക്കാം. കക്ഷ ഭാഗത്തും ഗുഹ്യഭാഗത്തുമുളള രോമങ്ങൾ കൂടുതൽ വിയർക്കാനും വസ്ത്രങ്ങളിൽ നിറം പിടിക്കാനും കാരണമാകും. ശരീരവും വസ്ത്രങ്ങളും എക്കാലവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെങ്കിലും ഈ പ്രായത്തിൽ അത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. രോമങ്ങൾ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് വൃത്തിയാക്കുകയും വസ്ത്രങ്ങൾ നന്നായി കഴുകുകയും ചെയ്താൽ വിയർപ്പു ദുർ ഗന്ധം നിഷ് പ്രയാസേന അകറ്റാം.

ഈ കാര്യം പറയാമോ

മാറിടം വളരുമ്പോൾ മുതൽ വരുന്ന ശാരീരിക മാറ്റത്തിൽ ഒന്നാണ് ഗുഹ്യഭാഗത്തും കക്ഷത്തിലും ഉളള രോമവളർച്ച. രോമവളർച്ചയെക്കുറിച്ചും അത് സ്വാഭാവികമായ മാറ്റമാണെന്ന് രോമവളർച്ച തുടങ്ങും മുൻപേ കുട്ടിക്ക് കൃത്യമായി പറഞ്ഞു കൊടുക്കണം. ഗുഹ്യഭാഗത്തായിരിക്കും രോമം ആദ്യം വളർന്നു തുടങ്ങുക. ചെമ്പിച്ച രോമങ്ങൾക്ക് കട്ടി കൂടുകയും നിറം കറുപ്പാകുകയും ചെയ്യും. താമസിയാതെ കക്ഷത്തിലും രോമങ്ങൾ വളർന്നു തുടങ്ങും. കൈകാലുകളിലും രോമങ്ങൾ കൂടുതൽ കറുത്ത് വളരും. ചിലർക്ക് പാന്റി ലൈനിൽ നിന്ന് പൊക്കിൾ വരെയുളള ഭാഗത്തും നെഞ്ചിലും മുലക്കണ്ണുകൾക്കു ചുറ്റും രോമം വളർന്നുവെന്നു വരാം.

വളരുന്ന പ്രായത്തിൽ രോമ നിർമാർജനത്തിനായി ഹെയർ റിമൂവൽ ക്രീമുകളും, വാക്സിങ്ങും ഇലക്ട്രോളിസിസും മറ്റും ചെയ്യാതിരിക്കുകയാണ് നല്ലത്. ചിലർക്ക് ജനിതകപരമായി രോമവളർച്ച കൂടുതലായിരിക്കും. എന്നാൽ ചുണ്ടിന് മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടെങ്കിൽ പരിശോധിക്കുന്നത് നന്നായിരിക്കും. വന്ധ്യതയിലേക്കു നയിക്കുന്ന പോളിസിസ്റ്റിക് ഓവറി, അണ്ഡാശയത്തിലെ ട്യൂമർ എന്നിവ ശരീരത്തിൽ പുരുഷ ഹോർമോൺ കൂട്ടുന്നതും അമിത രോമവളർച്ചയ്ക്കും കാരണമാകാം. ഈ സന്ദർഭത്തിൽ ഡോക്ടറെ കാണുക. കൃത്യമായ ചികിത്സ വന്ധ്യത വരാതിരിക്കാൻ സാധിക്കും.

സൗന്ദര്യം

ടീനേജിൽ പെൺ കുട്ടികളുടെ ശരീരം കുട്ടിത്തം വിട്ട് മാറുന്നതായി കാണാം. അവർ ശാരീരിക ഭംഗിയുള്ള കൗമാരക്കാരായി മാറും. ഇടുപ്പ് കൂടുതൽ ഒതുക്കമുളളതാകും സ്തനങ്ങൾ ഉയരും. അരക്കെട്ടിനും പിൻഭാഗത്തിനും വിരിവേറും. നടപ്പിനും ചലനങ്ങൾക്കും ശരീരത്തിന്റെ മാറ്റം കൂടുതൽ അഴകു നൽകും. ഈസ്ട്രജന്റെ പ്രവർത്തനം ആണ് ഈ പുതു സൗന്ദര്യം അവൾക്കു സമ്മാനിക്കുന്നത്.

പതിനഞ്ചു പതിനാറു വയസ്സാകുന്നതോടെ പെൺകുട്ടിക്ക് ലഭിക്കുന്ന നല്ല മാറ്റമാണ് മൃദുത്വമേറിയ ചർമം. ചുണ്ടുകൾക്കും മാറിടങ്ങൾക്കും തുടുപ്പ് കൂടും. ശബ്ദം കൂടുതൽ സ്ത്രൈണവും മധുരമുളളതുമാകും. ചർമം ഏറ്റവും സുന്ദരമാകുന്ന കാലഘട്ടമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തോടുളള ആഗ്രഹം വർധിക്കുന്നതിനാൽ കൃത്രിമ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാൻ ഉളള ഇഷ്ടം കൂടും. അതു ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കാം. ടീനേജുകാരുടെ സൗന്ദര്യ പ്രശ്നങ്ങൾക്കു ഡെർമറ്റോളജിസ്റ്റുകളെ സമീപിക്കുന്നതാണു നല്ലത്.

മുഖക്കുരുവിന് പരിഹാരം എങ്ങനെ

പെൺകുട്ടിയിൽ നിന്നും സ്ത്രീയായി മാറുമ്പോൾ ചർമവും മുടിയും കൂടുതൽ മൃദുലവും തിളക്കമുളളതുമാവും. ശരീരം ഉല്പാദിപ്പിക്കുന്ന സെബം ആണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ മുഖക്കുരുവിന് കാരണവും ഈ മാറ്റം. ഹോർമോണിന്റെ പ്രവർത്തനത്താൽ ഉത്തേജിപ്പിക്കപ്പെടുന്ന രോമകൂപങ്ങളിലെ സെബേഷ്യസ് ഗ്രന്ഥി സെബം കൂടുതലായി ഉല്പാദിപ്പിക്കുന്നതും മൃതചർമത്തിന്റെ സാന്നിധ്യവും ചേർന്ന് ബാക്റ്റീരിയൽ ഇൻഫെക്ഷനും മുഖക്കുരുവിനും വഴിവയ്ക്കുന്നു. പാരമ്പര്യമായി മുഖക്കുരു വരുന്ന തരത്തിലുളള ശരീരപ്രകൃതിയും കാരണമാണ്. മിക്കവാറും ടീനേജ് പെൺകുട്ടികളിൽ മുഖക്കുരു കാണാറുണ്ടെങ്കിലും എല്ലാവർക്കും ഇത് ബാധകമല്ല.

മുഖക്കുരു പൊതുവെ മിക്ക ആളുകളിലും കാണാറുണ്ട്, എന്നാൽ അവ മുഖത്തു പാടുകളും കുഴികളും വരുത്തുമെണ് ഉണ്ട് എങ്കിൽ ചികിത്സിക്കണം. ചർമം വൃത്തിയായി സൂക്ഷിക്കുകയും മുഖക്കുരു കുറയ്ക്കാനുളള നാടൻ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. എന്നിട്ടും മുഖക്കുരു തുടരുന്നുണ്ടെങ്കിൽ ആഹാരം, ചർമസംരക്ഷണം, മരുന്നുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ച് മുഖക്കുരു ചികിത്സിക്കണം. ശുചിത്വമില്ലാത്ത തലയണയിൽ മുഖം അമർത്തി ഉറങ്ങുക, കട്ടി കൂടിയ തുണികൊണ്ട് മുഖം അമർത്തി തുടയ്ക്കുക, അമിതമായി വെയിലേൽക്കുക എന്നിവ മുഖക്കുരു വേഗത്തിൽ പിടിപെടാൻ കാരണമാകും. ആർത്തവത്തിലെ രണ്ടു മുതൽ ഏഴു വരെ ദിവസങ്ങളിൽ മുഖക്കുരു കാണാം.

പാരമ്പര്യമായും മുഖക്കുരു വരാം. ഇക്കൂട്ടർ ഭക്ഷണക്രമീകരണം നടത്തുക. തുടർന്ന് മുഖക്കുരുവിന്റെ തീവ്രത കുറയും. എണ്ണമയമുളളതും കൊഴുപ്പുളളതുമായ ഭക്ഷണം ഒഴിവാക്കേണ്ടത് നിർബന്ധം ആണ്.

Leave a Reply

Your email address will not be published. Required fields are marked *