മുഖം തിളങ്ങാനുള്ള ഫേസ് ക്രീം വീട്ടിൽ തന്നെ നിർമ്മിക്കാം
മുഖ കാന്തിക്ക് ഉലവുയും കറ്റാർവാഴയും കൊണ്ട് തയ്യാറാക്കാവുന്ന ഒരു പ്രകൃതിദത്ത മിശ്രിതത്തെ പരിചയപ്പെടാം. മുഖത്തുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനുള്ള പോംവഴികളിൽ ഒന്നാണ് ഉലുവ. ചെറുപ്പം നിലനിർത്താൻ ഇത് സഹായിക്കും. ചര്‍മം കൂടുതൽ മൃദുവാകും.
കറ്റാര്‍ വാഴയും മുഖത്തെ ചുളിവുകൾ മാറ്റാനായി ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ആണ് ഗുണം ചെയ്യുന്ന ഘടകം. ചുളിവുകൾ മാറാൻ ഇത് ഫലപ്രദമാണ്. കോശങ്ങള്‍ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങി കഴിയുമ്പോൾ സ്കിന്നിന് തിളക്കവും മൃദുത്വവും നല്‍കും.
ചർമ്മപ്രശ്നങ്ങളെ ഇല്ലാതാക്കാൻ വിറ്റാമിൻ ഇ അത്യവശ്യമാണ്. വിറ്റാമിൻ ഇ ഓയിൽ ചർമ്മ കോശങ്ങളെ ശക്തമാക്കും. കൂടുതൽ മിനുസവും നൽകും. ഇത് രക്തചക്രമണം സുഗമമാക്കും. സ്കിന്നിന് തിളക്കവും ഉണ്ടാകും. ചർമത്തിലെ വരൾച്ചയെ അകറ്റാനും ഇത് ഉപകാരപ്രദമാണ്.
ഈ സൗന്ദര്യ കൂട്ട് തയ്യാറാക്കാം
ആദ്യം ഉലുവാ വെള്ളത്തിലിട്ട് കുതിര്‍ത്ത് എടുക്കുക. അതിന് ശേഷം ഇത് തിളപ്പിയ്ക്കണം. വെള്ളം കട്ടിയാകുന്നത് വരെ ഇത് ചൂടാക്കുക. ഈ പരുവത്തിൽ എത്തിയാൽ വാങ്ങി ഊറ്റിയെടുക്കണം. ഇനി കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്ത് ഇളക്കുക. പിന്നീട് ഈ മിശ്രിതത്തിലേക്ക് വൈറ്റമിന്‍ ഇ ഓയിലും ഒഴിക്കണം. ഇത്രയും തയ്യാറായി കഴിഞ്ഞാൽ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും രാത്രിയിൽ ഇത് പുരട്ടുന്നത് വളരെ ഉത്തമം ആണ്.