സാമൂഹിക സുരക്ഷ പെൻഷൻ ആര്‍ക്കൊക്കെ ലഭിക്കും

പെൻഷനുകൾ അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ഇനി ശ്രദ്ധിക്കേണ്ടതായുണ്ട്. 1000 സിസിയോ അതിൽ കൂടുതലോ എന്ജിന് കപ്പാസിറ്റിയുള്ള വാഹനം ഉടമകൾക്ക് പെൻഷൻ ലഭിക്കില്ല.

വാഹനമുണ്ടെന്ന കാരണത്താൽ സാമൂഹ്യ സുരക്ഷാ പെൻഷൻ തടഞ്ഞുവെച്ചവർക്ക് പുനഃസ്ഥാപിച്ചു നൽകേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ധനം വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ പിന്നീട് പെൻഷന് അർഹരായാൽ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും. പക്ഷേ തടഞ്ഞു വെച്ച സമയത്തെ കുടിശ്ശിക പെൻഷൻ ലഭിക്കില്ല.


വാർദ്ധക്യകാല പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, അന്പത് വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെന്ഷന് തുടങ്ങി 5 തരം സാമൂഹിക സുരക്ഷ പെൻഷനുകളാണ് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നത്. വാഹനം ഒഴിവാക്കുകയോ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റുകയോ ചെയ്തു വീണ്ടും അപേക്ഷിച്ചാൽ മുടങ്ങിയ പെൻഷൻ പുനഃസ്ഥാപിച്ചു കിട്ടിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!