കല്യാണത്തിന് വിചിത്ര നിർദ്ദേശങ്ങളുമായി വധു; 11 ചട്ടങ്ങൾ പാലിച്ചിരിക്കണം

കല്യാണത്തിന് പല പ്ലാനുകളും വധു വരന്മാർ ചെയ്യാറുണ്ട്. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവർ അധികമുണ്ടാവില്ല. എന്നാൽ തന്റെ വിവാഹത്തിന് എത്തുന്നവർ പാലിക്കേണ്ട ചില വിചിത്ര നിയമങ്ങളുടെ പട്ടിക തയ്യാറാക്കി വെച്ചിരിക്കുകയാണ് ജാസ്മിൻ ക്രൂസ് എന്ന യുവതി.11 ചട്ടങ്ങളാണ് ജാസ്മിൻ ഉണ്ടാക്കിയിരിക്കുന്നത്. അനാവശ്യമായി കുട്ടികളെ വിവാഹ സ്ഥലത്തേക്ക് കൊണ്ട് വരരുത്.അടുത്ത ബന്ധുക്കൾക്കും കുട്ടിയെ ഏൽപ്പിക്കാൻ വീട്ടിൽ ആളില്ലാത്ത വർക്കും ഇളവുകളുണ്ട്.

താൻ അല്ലാതെ മറ്റാരും വെള്ള വസ്ത്രം ധരിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ച് വന്നാൽ തല വഴി റെഡ് വൈൻ ഒഴിക്കുമെന്നും വധു ടിക്ടോക്കിലൂടെ അറിയിച്ചു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ബ്രൈഡ്സ് മേഡുകൾക്ക് മാത്രം ഇളവുകൾ നൽകിയിട്ടുണ്ട്. അവരുടെ വസ്ത്രം അവർക്ക് തിരഞ്ഞെടുക്കാം. വിവാഹം സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ അത് തന്റെ അമ്മയോട് മാത്രം ചോദിക്കണം. താൻ ക്ഷണിച്ചവർക്കൊപ്പം ആണെങ്കിൽ പോലും ക്ഷണിക്കപ്പെടാതെ ഒരാൾ പോലും വിവാഹ സ്ഥലത്തേക്ക് എത്താൻ പാടില്ല എന്നതാണ് മറ്റൊരു നിയമം. ഇങ്ങനെ തുടങ്ങി വ്യത്യസ്തമായ പതിനൊന്നു നിയമങ്ങളാണ് ജാസ്മിൻ നിർദ്ദേശിക്കുന്നത്. ഈ നിയമങ്ങൾ പറഞ്ഞു പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായിരിക്കുന്നു. നിരവധി ആളുകളാണ് വധുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ അറിയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *