തുല്യതയ്ക്കുള്ള ആദ്യ പാഠം വീട്ടില്‍ നിന്ന്..

തന്‍സി

മൾട്ടി ടാസ്കിങ് വുമൺ എന്നും ഒരു വീടിന്‍റെ പില്ലർ ഓഫ് സ്ട്രെങ്ത് ആണ് .ജോലിയോടൊപ്പം വീടും മുന്നോട്ടു കൊണ്ടു പോകുന്നത് ചലഞ്ചിങ് തന്നെയാണ് .വീട്ടുജോലികളും പാരന്‍റിംഗും ഡെയിലി ടാസ്കുകളും ഒക്കെ തീർത്ത് ജോലിക്കിറങ്ങുന്ന ഒരു സ്ത്രീ പലപ്പോഴും സ്വന്തം കാര്യം മറന്നിട്ടുള്ള ഓട്ടത്തിൽ ആയിരിക്കും .ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടെ സ്കിപ്പ് ചെയ്യുന്നതിലൂടെ ജീവിതശൈലി രോഗങ്ങളും വർക്കിംഗ് വുമണിൽ കൂടി വരികയാണ് .വര്‍ക്കിംഗ് ഇടങ്ങടളിലുള്ള ഇക്വാലിറ്റി വീടിനുള്ളിലും ഉണ്ടാവേണ്ടേ….? .

ആധുനിക സമൂഹത്തിൽ വീട്ടുജോലികൾ ഭാര്യയും ഭർത്താവും ഒരുപോലെ പങ്കാളികളായാൽ വര്‍ക്ക് ബാലൻസ് നിലനിൽക്കുകയും ഫാമിലി ബോണ്ട് നിലനിർത്തുകയും ചെയ്യാം .ബോംബെ ഹൈക്കോടതിയിൽ 35 വയസ്സുകാരൻ ഫയൽ ചെയ്ത കേസിൽ കോടതിയുടെ വിധിയായിരുന്നു ഇത് .സ്ത്രീകൾ മാത്രം വീട്ടുജോലികൾ ചെയ്യണമെന്നത് പിന്തിരിപ്പൻ മനോഭാവമാണ് എന്നതായിരുന്നു കോടതിയുടെ വിലയിരുത്തൽ .ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് കാണിച്ച് 13 വർഷത്തെ ദാമ്പത്യ ബന്ധം പിരിയാനുള്ള ഹർജിന്മേൽ പരാതിക്കാരൻ കൂട്ടിച്ചേർത്തത് ഭാര്യ ഭക്ഷണം പാകം ചെയ്യാത്തതിനാൽ ഓഫീസിൽ പോകുന്നതും ദിനചര്യകളും മുടങ്ങുന്നു എന്നതായിരുന്നു .എന്നാൽ ജോലിക്കാരായ പങ്കാളികൾക്ക് വീട്ടിനകത്തെ ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ തുല്യമായ ഉത്തരവാദിത്തമാണ് ഉള്ളതെന്നാണ് കോടതിയുടെ വിലയിരുത്തൽ .

വളരെ ഫണ്ണിയായി പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം റീൽ ഇങ്ങനെയായിരുന്നു .” മാതാപിതാക്കൾക്ക് ഹാൻഡിൽ ചെയ്യാനാകാത്ത ഇന്‍ മെച്ചുവര്‍ (immeture) ഒരു പുരുഷനെ സ്ത്രീയുടെ കൈയിൽ ഏൽപ്പിക്കുന്നതാണ് വിവാഹം” എന്നതായിരുന്നു റീലിന്റെ ഉള്ളടക്കം . പോസിറ്റീവായ അഭിപ്രായങ്ങളും ലാഫിംഗ് സ്മൈലികളും കൊണ്ട് കമന്‍റ് ബോക്സ് നിറഞ്ഞിരുന്നു .പുരുഷന് ജീവിക്കാനുള്ള പരിതസ്ഥിതികൾ ഒരുക്കി കൊടുക്കുന്നവരായി സ്ത്രീകളും ,സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഇല്ലായ്മ പരിഹരിക്കുന്ന അവരായി പുരുഷന്മാരും മാറുന്നതാണോ വിവാഹം ?.വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും ഉള്ള പെൺകുട്ടികൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്നും കേരളത്തിലെ 30 വയസ്സ് കഴിഞ്ഞപുരുഷന്മാർക്ക് പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നതും വാർത്തകളിൽ നിറഞ്ഞത് കുറച്ചു നാളുകൾക്കു മുമ്പാണ് .

വിവാഹം എന്ന കൺസെപ്റ്റ് പെൺകുട്ടികൾ മാറ്റി എഴുതി തുടങ്ങിയിരിക്കുന്നു .അവർ സാമ്പത്തിക ഭദ്രതയുള്ളവരും ജീവിതം തനിയെ മുമ്പോട്ട് കൊണ്ടുപോകാൻ കഴിവുള്ളവരും ആയി മാറിയിരിക്കുന്നു .സ്വയം ജീവിക്കാനുള്ള പരിതസ്ഥിതികൾ എവിടെ നിന്നാണ് ഒരു ആൺകുട്ടി പഠിക്കേണ്ടത് ?.തീർച്ചയായും അത് വീട്ടിൽ നിന്ന് തന്നെ .ഇക്വാളിറ്റി എന്ന ഇക്വേഷൻ മാതാപിതാക്കൾക്ക് തന്നെ പഠിപ്പിക്കാം .ഉപദേശങ്ങളെക്കാൾ നല്ലത് അനുഭവങ്ങളാണ് .വീട്ടുജോലികൾ സ്പ്ലിറ്റ് ചെയ്ത് ,പരസ്പരം കടമകൾ നിറവേറ്റിയും ,സാമ്പത്തിക കാര്യങ്ങൾ ഒരുപോലെ മീറ്റ് ചെയ്തു കുഞ്ഞുങ്ങളുടെ ഉള്ളിൽ ഇക്വാളിറ്റി സൃഷ്ടിക്കാം.

സ്കൂൾ കാലഘട്ടം മുതൽ തന്നെ സ്വന്തം കാര്യങ്ങൾ ശീലിപ്പിക്കുകയും അച്ചടക്കവും വൃത്തിയും സാമ്പത്തിക അച്ചടക്കവും ശീലിപ്പിക്കാം .ലഞ്ച് ബോക്സും യൂണിഫോമുകളും ഭാഗം കുടയും എല്ലാം അതാത് സ്ഥാനങ്ങളിൽ നിക്ഷേപിക്കാൻ ആദ്യദിനങ്ങൾ തൊട്ട് അവരെ പഠിപ്പിക്കാം .പച്ചക്കറികൾ അറിയാനും മോപ്പിങ്ങും ക്ലീനിങ് ക്ലീനിങ്ങും കാണിച്ചുകൊടുത്തു സ്വന്തം പരിധിസ്ഥിതികൾ സൃഷ്ടിക്കാൻ അവരെ പ്രാപ്തരാക്കാം .

Leave a Reply

Your email address will not be published. Required fields are marked *