ഗാര്ഡനഴകായ് ബോണ്‍സായ് മാതളം
കുള്ളൻ മാതളം മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ചെറുതാണ്. കുള്ളൻ മാതളത്തിൻറെ ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറങ്ങളുള്ള പൂക്കൾ കാണാൻ വളരെ മനോഹരമായതുകൊണ്ട് പൂന്തോട്ടത്തിലും ഇൻഡോർ പ്ലാൻറായി പാത്രങ്ങളിലും വളർത്താവുന്നതാണ്. ഇവ രണ്ടു മുതല്‍ നാല് അടി വരെ ഉയരത്തില്‍ വളരും. ഈ ഇനത്തിന് ചെറുതും തിളക്കമുള്ളതുമായ 2.5 സെ.മീ നീളമുള്ള ഇലകളാണുള്ളത്.

പഴങ്ങള്‍ക്ക് ഒരു ചെറിയ ഗോള്‍ഫ് ബാളിന്റെ വലുപ്പമേ കാണുകയുള്ളു. കൊമ്പുകോതല്‍ നടത്താതെ വളര്‍ത്തുകയാണെങ്കില്‍ ആറടിയോളം ഉയരത്തില്‍ വളരും. വെട്ടിയൊതുക്കിയാല്‍ രണ്ടോ മൂന്നോ അടി മാത്രം ഉയരത്തിലും ചട്ടിയില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.
ഇവയുടെ പഴങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താൻ വളരെ സമയമെടുത്താണ്. ഏകദേശം ആറ് മാസങ്ങളോളം മരത്തില്‍തന്നെ നിന്നാണ് മുഴുവന്‍ ചുവന്ന നിറത്തിലായി മാറുന്നത്. എന്നാല്‍, ഇവയ്ക്ക് സാധാരണ മാതളത്തിനെപ്പോലുള്ള മധുരമുള്ള രുചിയുണ്ടാകില്ല. അതുകൊണ്ടുതന്നെ ഭക്ഷിക്കാനെന്നതിനേക്കാള് അലങ്കാരത്തിനായാണ് കുള്ളന്‍ മാതളപ്പഴങ്ങള്‍ വളര്‍ത്തുന്നത്.
നല്ല വെയിലിലും പകുതി തണലത്തും വളരും. തിളങ്ങുന്ന ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള പൂക്കൾ കാണപ്പെടുന്നു. കൈകള്‍ കൊണ്ട് പരാഗണം നടത്തുന്നവയും പ്രാണികളാല്‍ പരാഗണം നടക്കുന്നവയുമുണ്ട്. എന്നിരുന്നാലും സ്വപരാഗണം നടക്കുന്ന തരത്തിലുള്ള ചെടി തന്നെയാണ് മാതളം.
കടപ്പാട് ഫാമിംഗ് വേള്‍ഡ് ഫൈസല്‍