ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ അശുദ്ധി മാറാന്‍ അന്യവ്യക്തിയുമൊത്ത് സെക്സിലേര്‍പ്പെടണം
പടിഞ്ഞാറന്‍ കെനിയയിലെ സ്ത്രീകള്‍ ഇന്ന് കേട്ടാല്‍ ആശ്ചര്യമുളവാക്കുന്നതു വിചിത്രമായ ഒരു ആചാരത്തെ തുടച്ചുനീക്കുന്നതിനായി പോരാട്ടത്തിലാണ്. ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീ അന്യവ്യക്തിയുമൊത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി ലൈംഗീകബന്ധത്തിലേര്‍പ്പെടണം. ഭർത്താവ് മരിക്കുമ്പോൾ, ഭാര്യയുടെ ദേഹത്തുണ്ടാകുന്ന അയാളുടെ ആത്മാവിന്റെ അശുദ്ധ സാന്നിധ്യത്തിൽ നിന്ന് ഭാര്യയെ മോചിപ്പിക്കാനാണ് ആഭിചാര പരിവേഷത്തോടുള്ള ഈ ചടങ്ങെന്നാണ് ഗോത്രത്തിലെ മുതിര്‍ന്നവര്‍ വിശ്വസിക്കുന്നത്.
സുരക്ഷാ മുൻകരുതലുകളും കൂടാതെ വേണം ചെയ്യാൻ എന്നൊരു വിശ്വാസം നിലവിലുള്ളതുകൊണ്ട് സ്ത്രീകള്‍ക്ക് ലൈംഗീകരോഗം പിടിപെടാന്‍ സാധ്യതയുണ്ട്.മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് വിൻഡോ ക്ലെൻസിംഗിന്. വീടിനുമുന്നിൽ താൽക്കാലികമായി കെട്ടിപ്പൊക്കുന്ന ഒരു കൂരയിൽ വെറും തറയിൽ, ഈ അപരിചിതനോടൊത്ത് നടത്തപ്പെടുന്ന സെക്സോടെയാണ് ചടങ്ങിന്റെ തുടക്കം. രാത്രിയിൽ നടക്കുന്ന ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ഒരു കോഴിയെ കൊന്നു കറിവെച്ച് ഈ സ്ത്രീ അയാളെ ഊട്ടണം. നേരം ഇരുട്ടിയ ശേഷം, വസ്ത്രങ്ങൾ തറയിൽ ഉപേക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്ന സെക്‌സിന് കട്ടിലിൽ രണ്ടാം ഘട്ടമുണ്ടാകും. പ്രഭാതത്തിൽ തറയിൽ കിടന്ന തഴപ്പായയും ഉരിഞ്ഞിട്ട വസ്ത്രങ്ങളും അടക്കം എല്ലാതും അഗ്നിക്കിരയാക്കണം. അതിനു ശേഷം, ഈ ക്ലെൻസിംഗിന് വന്നെത്തിയ അന്യപുരുഷൻ വിധവയുടെ ദേഹത്തെ സകല രോമസാന്നിധ്യങ്ങളും ക്ഷൗരം ചെയ്തുകളയും. ഇങ്ങനെ ഇയാൾക്കൊപ്പം ഈ കൂരയിൽ മൂന്നുദിവസം കഴിച്ചു കൂട്ടിയ ശേഷം, നാലാം ദിവസമേ വിധവയായ സ്ത്രീക്ക് തിരികെ സ്വന്തം വീട്ടിലേക്ക് വരാനാകൂ. ഇത്രയും ചെയ്ത ശേഷം, അതുവരെ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട് കഴുകിയിറക്കിയ ശേഷമാണ് മക്കൾക്ക് പോലും തിരികെ പ്രവേശനമുള്ളത്. ഇത്രയും ചടങ്ങുകൾ ആചരിക്കാതെ, ഭർത്താവിന്റെ മരണശേഷം മക്കളെ കൂടെപ്പാർപ്പിക്കാൻ ലുവോ ഗോത്രത്തിലെ അമ്മമാർക്ക് ധൈര്യമില്ല. കാരണം, ശുദ്ധിക്രിയ കൂടാതെ തുടർന്ന് ജീവിച്ചാൽ മക്കളെ ദുർമരണം, ആധിവ്യാധികൾ എന്നിവ പിന്തുടർന്ന് വേട്ടയാടുമെന്ന് അവർ ഭയക്കുന്നു.
ഇങ്ങനെയുള്ള നിർബന്ധിതരതിയിൽ ഏർപ്പെട്ട ശേഷമുണ്ടാവുന്ന ഗർഭങ്ങൾ സ്ത്രീകളിൽ പലർക്കും ബാധ്യതയാണ്. ഏറ്റവും ഒടുവിലായി, ദീർഘകാലം കൂടെപ്പൊറുത്ത ഭർത്താവ് ഒരു സുപ്രഭാതത്തിൽ മരണപ്പെടുമ്പോൾ ഉണ്ടാകുന്ന ട്രോമയിൽ നിന്ന് മോചിതമാവും മുമ്പാണ് ഈ നിർബന്ധിത ലൈംഗികപീഡനം എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
.
ഇങ്ങനെ ഒരു മരണവീട്ടിലെത്തി വിധവയോടൊത്ത് മൂന്നുനാൾ രതിയിൽ ഏർപ്പെട്ട അവരെ ശുദ്ധീകരിക്കുന്നതിന് നാനൂറു ഡോളർ വരെ പ്രതിഫലമായി കൈപ്പറ്റുന്ന പ്രൊഫെഷണൽ ആഭിചാരവിദഗ്ധരും അവിടെയുണ്ട്. ഇങ്ങനെ നാട്ടിലെ ഏറ്റവും വിദഗ്ധരായ ശുദ്ധിക്രിയക്കാരെ സമയത്തിന് കൊണ്ടെത്തിച്ചു നൽകി അതിൽ നിന്ന് കമ്മീഷൻ പറ്റി ജീവിക്കുന്ന ഒരു കൂട്ടം ബ്രോക്കർമാർ പോലും അവിടെയുണ്ട്.