നായ്കുട്ടിയുടെ പേരില്‍ സ്വത്ത് എഴുതിവച്ച് പ്ലേബോയ് മോഡല്‍ ജു ഐസിന്‍

വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളായി കരുതുന്നവരാണ് അധികവും. അവരെ ഊട്ടുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യല്‍‍ മീഡിയയില്‍ വൈറലാകാറുണ്ട്.


തന്‍റെ വളര്‍ത്തുനായയുടെ പേരില്‍ 15 കോടി രൂപയുടെ സ്വത്തുക്കള്‍ എഴുതി വെച്ച പ്ലേബോയ് മോഡലായ ജു ഐസിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.


ഐസിന് എല്ലാം തന്‍റെ നായക്കുട്ടിയായ ഫ്രാന്‍സിസ്‌കോയാണ്. അവര്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് വില്‍പത്രം ഉണ്ടാക്കുകയും തന്റെ സ്വത്ത് മുഴുവന്‍ തന്റെ പ്രിയപ്പെട്ട നായയായ ഫ്രാന്‍സിസ്‌കോയ്ക്കായി എഴുതിവെച്ചു. ജു ഐസിന്റെ ആഡംബര അപ്പാര്‍ട്ട്‌മെന്റും, കാറുകളുമടക്കമുള്ള സ്വത്തുക്കളാണ് നായയ്ക്ക് ലഭിക്കുക. ഈ പണം അവളുടെ മരണശേഷം നായയ്ക്കും, അവനെ പരിപാലിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഐസന്‍ പറഞ്ഞു.

പ്ലാസ്റ്റിക് സര്‍ജറിക്കായി രണ്ടേകാല്‍ കോടി ചെലവഴിച്ചതിന്റെ പേരില്‍ ജി ഐസന്‍ ഈ വര്‍ഷം തുടക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് മുന്‍പ് 50 ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായുട്ടുള്ള വ്യക്തിയാണ് ജു ഐസന്‍
ഐസനോടൊപ്പം സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്ന ഫ്രാന്‍സിസ്‌കോയുടെ ചിത്രങ്ങള്‍ ഐസന്റെ ഇന്‍സ്റ്റാ അക്കൗണ്ടിലുണ്ട്. സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച ഫ്രാന്‍സിസ്‌കോയുടെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *