പെണ്ണുങ്ങളേ….. ചുവടൊന്ന് മാറ്റൂ…. മാറൂ ബൂട്ടിലേക്ക്

വളരെ സ്റ്റൈലിഷ് ആൻഡ് സ്മാർട്ടാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബൂട്ട് സ്റ്റൈലിലേക്കു ചുവട് മാറ്റി നോക്കാം. മഞ്ഞുകാല യാത്രകൾക്കായി സധൈര്യം ബൂട്ട് ധരിച്ച് കൂളായി നടക്കാം…

ഇഷ്ടപ്പെട്ട ഫാഷൻ വസ്ത്രങ്ങളും ആക്സസറീസുകളും ധരിച്ചു മഞ്ഞുകാലത്തെ യാത്രയുടെ സുഖം വേറെ ലെവലാണ്. ഷൂ ധരിക്കുന്നത് സ്ത്രീകള്‍ക്കിടയില്‍ ട്രെന്റിംഗാണ്. കുറച്ചുകൂടെ മാറ്റിപ്പിടിച്ച് ബൂട്ട് ധരിച്ച് ഡിഫറന്‍റാകൂ.. ബൂട്ട് ധരിക്കുന്നത് പൊതുവെ പുരുഷന്മാരാണ്. സ്ത്രീകളില്‍ അത് സെലിബ്രേറ്റികളിലായി മാത്രം ചുരുങ്ങുന്നു.

വിന്‍റര്‍ ഫാഷന്‍ ആക്സസറിസ് ആയി ബൂട്ടും പരീക്ഷിച്ചു നോക്കാവുന്നതാണ്.ബൂട്ടുകൾ എല്ലായ്പ്പോഴും കാണാൻ വളരെ ആകർഷകമാണ്. ആരെങ്കിലുമത് ധരിച്ചാൽ ഉറപ്പായും എല്ലാവരുടെയും ശ്രദ്ധ കവരുക തന്നെ ചെയ്യും.വ്യത്യസ്തതരത്തിലും ടെക്സ്ചറുകളിലും ഉള്ളവയാണ് ബൂട്ടുകൾ. വ്യത്യസ്ത ഉയരങ്ങളിലും ഫാബ്രിക്കുകളിലും ഇത് വരുന്നതിനാൽ, പരിസ്‌ഥിതിക്കും കാലാവസ്‌ഥയ്ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.

കേരളത്തിൽ നമുക്ക് മറ്റേതൊരു ഷൂസ് പോലെയും ആംഗിൾ ബൂട്ട് ധരിക്കാം. ചെൽസി, കൗബോയ്, കോംബാറ്റ്, നീ ഹൈ, ഹൈക്കിംഗ്, സഫാരി എന്നിങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള ബൂട്ടുകൾ ഉണ്ട്. റബ്ബർ, തുകൽ, നൈലോൺ, സ്വീഡ്, കോർക്ക്, ന്യൂബക്ക്, പിവിസി തുടങ്ങിയ വ്യത്യസ്ത മെറ്റീരിയലുകളിൽ ലഭ്യമാണ്.

ജീൻസ്, ഡ്രസ്സ്, സ്കർട്ട് എന്തിനേറെ സാരിയ്ക്ക് ഒപ്പം വരെ ബൂട്ട് ധരിക്കാമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ബൂട്ട് ധരിക്കുന്നവർക്ക് എല്ലായ്പ്പോഴും സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്ക് ലഭിക്കുമെന്നതാണ് ഹൈലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!