കറുപ്പ് സാരിയില്‍ ട്രെഡീഷന്‍ ലുക്ക്

ബിനുപ്രീയ ഫാഷന്‍ഡിസൈനര്‍ (ദുബായ്)

സ്ത്രീകള്‍ക്ക് എല്ലാലത്തും പ്രീയപ്പെട്ട വസ്ത്രം സാരി തന്നെയാണ്. പാര്‍ട്ടിയിലും മറ്റ് വിശേഷ അവസരങ്ങളിലും തിളങ്ങാന്‍ സാരിയേക്കാള്‍ അനുയോജ്യമായ ഡ്രസ്സ് വേറെയില്ല. ഒരുകാലത്ത് കറുപ്പ് നിറം വിശേഷ അവസരങ്ങളില്‍ ഉടുത്തിരുന്നില്ല. എന്നാല്‍ ഇന്നതിന് മാറ്റം വന്നിരിക്കുന്നു.

പരമ്പരാഗത കറുപ്പ് സാരിയുടെ ഗാംഭീര്യത്തോട് അടുത്ത് നില്‍ക്കാന്‍ മറ്റൊരു നിറത്തിനും കഴിയില്ല എന്നതും വാസ്തവമാണ്. കറുപ്പ് സാരി ഉടുക്കുമ്പോള്‍ കിട്ടുന്ന പ്രൌഡിയും ആകര്‍ഷകത്വം തന്നെയാണ് ഇതിന് കാരണം. വിവാഹങ്ങൾ, ഫംഗ്ഷനുകൾ, പാർട്ടികൾ തിളങ്ങാന്‍ കറുത്ത സാരി അനുയോജ്യമാണ്. ഏതു സന്ദര്‍ഭത്തിലും അണിയാന്‍ പറ്റുന്ന ഒറ്റവസ്ത്രം സാരിയാണ്. നമ്മള്‍ എന്തണിഞ്ഞാലും ഭംഗിതോന്നണമെങ്കില്‍ കോണ്‍ഫിഡന്‍സോടെ അണിയുക എന്നതാണ് പ്രധാനം.

സാരിയുടെ മാറ്റ് കൂട്ടാന്‍ ജുവല്ലറിക്ക് സാധിക്കും. വിലകുറഞ്ഞ സാരിക്ക് എടുപ്പ്കൂട്ടാന്‍ നല്ലൊരു പേള്‍ സ്റ്റഡിന് സാധിക്കും. ഓരോ അവസരത്തിനും സാരിക്ക് യോജിച്ച ആഭരണങ്ങള്‍ അണിഞ്ഞാല്‍ ട്രെന്‍റി ലുക്ക് നിങ്ങള്‍ക്ക് താനേ കൈവരും

Leave a Reply

Your email address will not be published. Required fields are marked *