ഫാഷന്‍ പ്രേമികള്‍ക്ക് എന്നും പ്രീയം ആനിമല്‍ പ്രിന്‍റിനോട്

ആനിമല്‍ പ്രിന്‍റ് ഫാഷന്‍ പ്രേമികളുടെ പ്രീയപ്പെട്ട ഡിസൈന്‍ ആണ്. സീബ്ര, ടൈഗർ, ലെപ്പേഡ്​, ചീറ്റ ഇങ്ങനെ പലപേരിലും ഡിസൈനിലുമുണ്ട്​ ആനിമൽ പ്രിൻറുകൾ. ഏത് പ്രായക്കാര്‍ക്കും ഈ പ്രിന്‍‍റ് ചേരും.

മൃഗങ്ങളുടെ നിറത്തിലും ഡിസൈനിലുമുള്ള പ്രിൻറുകളെല്ലാം ആനിമൽ പ്രിൻറ്​ ഗണത്തിലാണ്​ വരുന്നത്​. സീസണുകള്‍ക്കനുസരിച്ച് ഡിസൈനര്‍മാര്‍ വ്യത്യസ്തമായ ഡിസൈന്‍ അവതരിപ്പിക്കും.വസന്തകാല, വേനൽകാല ഷോകളിലാണ്​ പൊതുവെ ആനിമൽ ​പ്രിൻറ്​സ്​ ഉപയോഗിക്കുന്നത്​. ക്രിസ്​റ്റ്യൻ ഡയറിനെ പോലുള്ള ഡിസൈനർമാരാകട്ടെ ശൈത്യകാല, ശരത്​കാല കലക്ഷനുകളിലും ഇൗ ഡിസൈനുകൾ ഉപയോഗിക്കുന്നുണ്ട്​. എല്ലാ സീസണിലും ആനിമൽ പ്രിൻറുകൾ​ ചേരുമെങ്കിലും ഓരോ സീസണിലും ഡിഫറന്‍റ് ആയി ചെയ്യുന്നതാണ് അനുയോജ്യം

സ്​പ്രിങ്​ സീസണിൽ (വസന്തകാലത്ത്​) ബ്രൈറ്റായ ​ഷെയ്​ഡുകൾ കൊടുത്ത്​ സ്​റ്റൈലാക്കാം. വിൻറർ, ഓട്ടം (ശൈത്യകാല-ശരത്​കാല സീസൺ) സീസണുകളിൽ ഇതേ പ്രിൻറ്​ ലെതറി​ൽ ഉപയോഗിക്കുന്നതാണ്​ നല്ലത്​.

പാർട്ടികളിൽ ഉപയോഗിക്കു​േമ്പാൾ ലക്ഷ്വറീസ്​ ലുക്ക്​ വരുത്തണം. ഇതിന്​ പുറമെ ജോലി സ്​ഥലങ്ങളിലും ധരിക്കാം. എന്നാൽ, ജോലിയുടെ സ്വഭാവം അനുസരിച്ച്​ പ്രിൻറ്​ ഡിസൈനിൽ മാറ്റമുണ്ടാകും. ഫുൾ ഡ്രസും ആനിമൽ പ്രിൻറ്​ അല്ലെങ്കിൽ ഇതിനൊപ്പം സ്​ട്രൈബ്​സ്​ ഇടാം.

ബോൾഡായപ്ലെയിൻ കളറാണ്​ നല്ലത്​. വിവിധ ആനിമൽ പ്രിൻറുകൾ ഒരേ സമയം ഇടുന്നത്​ യോജിക്കില്ല. ഷൂസ്​, പഴ്​സ്​, ബെൽറ്റ്​, ഹാൻഡ്​ ബാഗ്​, ഹെയർ ആക്​സസറീസ്​ എന്നിവയെല്ലാം ആനിമൽ പ്രിൻറിൽ ലഭിക്കും. പാൻറ്​സ്​, ജാക്കറ്റ്​, മാക്​സി ഗൗൺ, ​ഫ്രോക്​സ്​, ഷോർട്​സ്​ എന്നിവയിലെല്ലാം ആനിമൽ ​പ്രിൻറ്​ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *