330 രൂപയ്ക്ക് വാങ്ങിയ പൂ പാത്രത്തിന്‍റെ പ്രത്യേകത തിരിച്ചറിഞ്ഞ് അമ്പരന്ന് യുവതി!!!
കൌതുകത്താല്‍ പാത്രം വാങ്ങി , പിന്നീട് അതിന്‍റെ മതിപ്പ് മനസ്സിലായപ്പോള്‍ യഥാര്‍ത്ഥ സ്ഥാനത്തേക്ക് എത്തിച്ച യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സെക്കന്‍റ്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് മെക്സ്സിക്കന്‍ യുവതി പൂപാത്രം വാങ്ങിയത്. 300 രൂപയ്ക്കാണ് പാത്രം അന്ന ലീ ഡോസിയർ എന്ന യുവതി വാങ്ങിയത്.എന്നാൽ, പിന്നീട് ഇതിന്റെ യഥാര്‍ത്ഥവില മനസിലാക്കിയ അന്ന ശരിക്കും ഞെട്ടിപ്പോയി.
സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കിട്ടുന്ന കടകളായ ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നുമാണ് ഒരു ത്രിഫ്റ്റ് അന്ന ഈ പാത്രം വാങ്ങിയത്.അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക് കഴിഞ്ഞത്.

അത് കാണാൻ വളരെ പഴയതായിരുന്നു. എന്നാൽ, കൂടിവന്നാൽ ഒരു 20 -30 വർഷം പഴക്കം മാത്രമേ കാണൂ എന്നാണ് അന്ന കരുതിയത്. അങ്ങനെ അവളത് വാങ്ങി വീട്ടിൽക്കൊണ്ടു വയ്ക്കുകയും ചെയ്തു. അഞ്ച് വർഷങ്ങൾക്കു ശേഷം മെക്സിക്കോയിലേക്ക് നടത്തിയ യാത്രയിൽ ആന്ത്രപ്പോളജി മ്യൂസിയം സന്ദർശിക്കുകയായിരുന്നു അവൾ. അപ്പോഴാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പാത്രങ്ങൾക്ക് താനന്ന് വാങ്ങിയ പാത്രങ്ങളോട് സാമ്യം തോന്നിയത്.
സംശയം തോന്നിയ അന്ന മ്യൂസിയം അധികാരികളോട് വിവരം പറഞ്ഞു. അവരാണ് അന്നയോട് എംബസിയുമായി ബന്ധപ്പെടാൻ പറഞ്ഞത്. ഫോട്ടോഗ്രാഫുകളുടെയും പാത്രത്തിൻ്റെ അളവുകളുടെയും അടിസ്ഥാനത്തിൽ, എ.ഡി. 200-800 കാലത്തെ മായൻ പുരാവസ്തുവാണ് അന്നയുടെ കയ്യിലിരിക്കുന്നത് എന്ന് എംബസി അധികാരികൾ തിരിച്ചറിഞ്ഞു. അതോടെ അത് അതിന്റെ യഥാർത്ഥ സ്ഥലത്തേക്ക് തിരികെ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു അന്ന. യുഎസ്സിലെ മെക്സിക്കൻ അംബാസഡർക്ക് അവളത് നൽകി. മ്യൂസിയം അത് പ്രദർശിപ്പിക്കും എന്നാണ് പറയുന്നത്.