പാര്‍വ്വതിയുടെ അവതാരം ശിവനെ വിവാഹം ചെയ്യണം ; നിരോധിത മേഖലയില്‍ വിചിത്ര ആവശ്യവുമായി യുവതി
പാര്‍വ്വതിദേവിയുടെ അവതാരമാണ് ശിവനെ വിവാഹം ചെയ്യണം വിചിത്ര ആവശ്യവുമായി യുവതി. ലഖ്നൗവിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നുള്ള നിരോധിതപ്രദേശമായ നാഭിധാംഗിൽ നിന്ന് പുറത്ത് കടക്കാൻ വിസമ്മതിച്ചുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചത്..
നിരോധിത സ്ഥലത്ത് നിന്നും സ്ത്രീയെ മാറ്റാനായി പോയ പൊലീസ് സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. തന്നെ നിർബന്ധമായി കൊണ്ടുപോകാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി പിത്തോരഗഡ് എസ്പി ലോകേന്ദ്ര സിംഗ് പറഞ്ഞു. പിന്നീട് അവളെ ബലം പ്രയോഗിച്ച് ധാർചുലയിലേക്ക് കൊണ്ടുവരാൻ ഒരു വലിയ സംഘത്തെ അയക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നുവെന്നും പിടിഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഉത്തർപ്രദേശിലെ അലിഗഞ്ച് പ്രദേശത്തെ താമസക്കാരിയാണ് യുവതി. എസ്ഡിഎം ധാർചുല നൽകിയ 15 ദിവസത്തെ അനുമതിയോടു കൂടിയാണ് അമ്മയോടൊപ്പം ഗുഞ്ചിയിലേക്ക് അവർ പോയത്. എന്നാൽ, മെയ് 25 -ന് അവരുടെ സമയം കഴിഞ്ഞു. എന്നാൽ, ശേഷവും നിരോധിത പ്രദേശം വിട്ടുപോകാൻ യുവതി വിസമ്മതിക്കുകയായിരുന്നു.