ബോയ് ഫ്രണ്ടിന്റെ അച്ഛനെ വിവാഹം ചെയ്യേണ്ടി വന്നത്, യുവതി പറയുന്ന കാരണം രസകരം
ദിവസങ്ങൾക്ക് മുമ്പ് ആണ് ഒരു ടിക് ടോക് ഉപയോക്താവിന്റെ വിവാഹം നടന്നത്. പതിവിലും വിപരീതമായി നടന്ന ഈ സംഭവം ഞൊടിയിടയിൽ സോഷ്യൽ മീഡിയയാകെ കത്തി പടർന്നു. ഈ പെൺകുട്ടി ഏറെ നാളായി ഒരു യുവാവുമായി പ്രണയ ബന്ധത്തിൽ ആയിരുന്നു. എന്നാൽ, വിവാഹം ചെയ്തിരിക്കുന്നത് കാമുകന്റെ അച്ഛനെ. വധു തന്നെ ആണ് ഈ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. നിരവധി പേര് ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയപ്പോൾ യുവതി തന്നെ മറുപടിയുമായി വന്നു. തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത് ഒരു പ്രത്യേക കാരണം കൊണ്ട് ആണെന്നും വ്യക്തമാക്കി.
തന്റെ പ്രിയതമന്റെ മാതാവ് ലോകം വിട്ട് പോയത് കുറച്ച് നാളുകൾക്ക് മുമ്പാണ് എന്നും അത് അയാളിൽ വളരെ അധികം വേദന സൃഷ്ടിച്ചിട്ട് ഉണ്ടെന്നും പെൺകുട്ടി വെളുപ്പെടുത്തി. യുവാവിന്റെ അമ്മയുടെ നഷ്ടം നികത്താൻ വേണ്ടിയിട്ട് ആണ് താൻ അച്ഛനെ വിവാഹം ചെയ്തത് എന്നും പറഞ്ഞു. ബോയി ഫ്രണ്ടിനെ ഒരുപാട് സ്നേഹിച്ചിരുന്നത് കൊണ്ട് അയാളുടെ മനസ്സിന് ഏറ്റ പ്രഹരം തനിക്കും താങ്ങാൻ പറ്റിയില്ല എന്നും, അതു കൊണ്ട് ആണ് ഈ ഒരു തീരുമാനം എടുത്തതെന്നും യുവതി പറഞ്ഞു. വിവിധ അഭിപ്രായങ്ങൾ ആണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ചിലർ ആശംസകൾ വരെ അറിയിച്ചു. മറ്റ് ഒരു വിഭാഗം രൂക്ഷമായി എതിർപ്പു പ്രകടപ്പിയ്ക്കുക ആണ് ചെയ്തത്.