കാമുകനുംമായി പിണങ്ങിയത് മറക്കാന്‍ അംനേഷ്യവെള്ളം ഓഡര്‍ചെയ്ത കാമുകി; സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയ വൈറല്‍ സ്റ്റോറി വായിക്കാം
ഓണ്‍ലൈന്‍ തട്ടിപ്പ് സോഷ്യല്‍ മീഡിയയില്‍ തുടര്‍ക്കഥകളാണ്. ഇതൊക്കെ കളിപ്പിക്കല്‍ ആണെന്ന് ബോധം ഉണ്ടെങ്കിലും ഇനിയെങ്ങാനും ‘ബിരിയാണി കിട്ടിയാലോ ‘എന്ന് ചിന്തിച്ച് തട്ടിപ്പില്‍ വീഴുന്നവരാണ് അധികവും. അത്തരത്തിലൊരു തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.
കാമുകനായി വഴക്കിട്ടുത് മറക്കാന്‍ അംനേഷ്യ വെള്ളം ഓഡര്‍ ചെയ്ത കാമുകി . അക്കൌണ്ടില്‍ നിന്ന് പണം പോയ്തമാത്രം മെച്ചം. കബളിക്കപ്പെട്ടു എന്നു മനസ്സിലായപ്പോള്‍ പൊലീസിന് പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലാകെ ചിരി പടര്‍ത്തിയ സംഭവം നടന്നത് കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രൊവിൻസല്‍ ആണ്..
ക്വിൻ എന്ന് പേരുള്ള സ്ത്രീ തന്റെ കാമുകനുമായുള്ള പ്രശ്നങ്ങൾ തീർക്കാനും വഴക്ക് മറക്കാനും ചെയ്തത് അംനേഷ്യ വെള്ളം ഓൺലൈനിൽ ഓർഡർ ചെയ്‌തു.അംനേഷ്യ വെള്ളം എന്നൊരു സംഗതിയില്ല. മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഒരുവിദ്വാന്‍ ഓൺലൈനിൽ തയ്യാറാക്കിയ തട്ടിപ്പിന്‍റെ പുതിയ മുഖമാണ് അംനേഷ്യ വെള്ളം.
ക്വിനും ഈ ഓൺലൈൻ കെണിയിൽ വീണു. 500 യുവാന് (5,754 രൂപ) അംനേഷ്യ വെള്ളം എന്ന പരസ്യം കണ്ടാണ് ക്വിൻ ബന്ധപ്പെട്ടത്. ഇത് നേരിട്ട് വിൽക്കാൻ നിയമം അനുവദിക്കാത്തതിനാൽ പണം മുൻകൂറായി നൽകണമെന്നും അംനേഷ്യ വെള്ളം പോസ്റ്റൽ ആയി ലഭിക്കും എന്നും മറുതലക്കൽ നിന്നും നിർദേശം വന്നു. പിന്നീട് പല സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ഏകദേശം 6,500 യുവാൻ (ഏകദേശം 74,400 രൂപ) അംനേഷ്യ വെള്ളം വിൽക്കുന്ന വ്യക്തി ക്വിനിൽ നിന്നും കൈക്കലാക്കി.
ഒടുവിൽ അംനേഷ്യ വെള്ളം റെഡിയാണ് എന്നും തപാലിൽ അയക്കുന്നത് റിസ്ക് ആണ് എന്നുള്ളതിനാൽ നേരിട്ട് നൽകാം എന്നുമായി യുവാവ്. അതിന് മുൻപായി അധികൃതർ പിടിക്കാതിരിക്കാൻ എല്ലാ ചാറ്റുകളും സ്ക്രീൻ ഷോട്ടുകളും ഡിലീറ്റ് ചെയ്യാനും യുവാവ് പറഞ്ഞു. അനുസരിച്ച് ക്വിൻ പിന്നീടുള്ള നിർദേശത്തിനായി കാത്തിരുന്നു. പക്ഷെ പിന്നീട് യുവാവിന്റെ ഫോൺ കോൾ വന്നില്ല. ക്വിൻ തിരിച്ചു വിളിച്ചപ്പോൾ ഫോൺ നമ്പർ ബ്ലോക്ക് ചെയ്‌തു എന്നും വ്യക്തമായി.
താൻ കബളിക്കപെട്ടു എന്ന് മനസ്സിലാക്കിയ ക്വിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എങ്കിലും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.