വൂളന്‍ത്രഡില്‍ വിരിഞ്ഞ മാസ്മരികത; ട്രെന്‍റി മാസ്കുകളെ കുറിച്ചറിയാം
ബിനുപ്രീയ: ഫാഷന്‍ഡിസൈന്‍ (ദുബായ്)
കോറോണയെന്ന മഹാമാരിയാണ് നമ്മളെ മാസ്ക് ധരിച്ച് നടക്കാന്‍ പഠിപ്പിച്ചത്. മാസ്കിന്‍റെ ആവശ്യകതമനസ്സിലാക്കി വ്യത്യസ്തതരത്തിലുള്ള മാസ്ക് കമ്പനികള്‍ ഇറക്കികഴിഞ്ഞു. സ്വര്‍ണ്ണവും,രത്നങ്ങളും വെള്ളിയുംകെട്ടിയ മാസ്കുകള്‍ ഇന്ന് നാം കണ്ടുകഴിഞ്ഞു. വിന്‍റര്‍ സീസണായതുകൊണ്ടുതന്നെ മാസ്ക് നിര്‍മ്മാതാക്കള്‍ അല്‍പം കാലേകൂട്ടിതന്നെ പുതിയ മാസ്ക് വിപണിയില്‍ എത്തിച്ചു..

ഇത് മാസ്ക് തന്നെയാണോ എന്ന് ആരും ഒന്ന് സംശയിച്ചുപോകും. അത്തരത്തിലുള്ള വ്യത്യസ്തയാണ് മാസ്ക് നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോള്‍ എടുത്ത് പറയേണ്ട ഒന്ന് കമ്പിളി നൂലുകള്‍കൊണ്ട് തീര്‍ത്ത മുഖാവരണം ആണ്. പലതരത്തിലും നിറങ്ങളിലും വൈവിദ്ധ്യമാര്‍ന്ന ഡിസൈനിലും ഇവലഭ്യമാണ്.

വൂളന്‍ ത്രെഡ് കൊണ്ടുള്ള മാസ്ക് ആണ് ഇപ്പോഴെത്തെ ട്രെന്‍റ്. ലോകരാഷ്ട്രങ്ങളില്‍ ഈ മാസ്ക് പ്രീയങ്കരമായി മാറികഴിഞ്ഞു. സൈറ്റൈലിഷ് മാസ്കിന് പുറമെ ഹളോവന്‍ മാസ്കുകളും ഇത്തരത്തില്‍ വിപണികീഴടക്കുന്നു.
വൂളന്‍ ത്രഡ്ഡില്‍ മുത്തുകള്‍ പിടിപ്പിച്ച മാസ്ക് ഇന്ന് വൈറലാണ്. അതുപോലെതന്നെ ചുവന്ന ത്രഡില്‍ തീര്‍ത്ത ലിപ്സുകള്‍ കണ്ടാല്‍ ഒര്‍ജിനല്‍ ലിപ്സ് ആണെന്ന് ആരും ഒന്നും സംശയിച്ചുപോകും. കണ്ടാല്‍ മോണ്‍സറ്ററെ പോലെ തോന്നിക്കുന്ന മാസ്കുകളും ലിപ്സിന്‍റെ സ്ഥാനത്ത് പേള്‍വര്‍ക്ക് ചെയ്തമാസ്കുകളും വിപണി കീഴടക്കുന്നു.