ഈണങ്ങളുടെ കൊച്ചുരാജകുമാരി ‘അലീനിയാ’

ജിഷ മരിയ

ഈണങ്ങളുടെ കൊച്ചു രാജകുമാരി അലീനിയാ മോളെ പരിചയപ്പെടാം കൂട്ടുകാരിയിലൂടെ.


പാലാ രാമപുരം അമനകര ചാവറ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലീനിയ മോള്‍ യൂട്യൂബിലും, ചാനലുകളിലെ റിയാലിറ്റി ഷോകളിലും, തിളങ്ങുന്ന താരമാണ്. കൂടാതെ നൂറോളം ആല്‍ബങ്ങളിലും സിനിമ പിന്നണി ഗായികയുമായി മിന്നുന്ന താരമാവുകയാണ്, അലീനിയ. യൂട്യൂബില്‍ നിരവധിയാളുകളാണ് അലീനിയ മോളുടെ പാട്ടുകളെ പിന്തുടരുന്നത്. സംഗീത റിയാലിറ്റി ഷോയിലെ മികച്ച പ്രകടനമാണ് അലീനിയാ മോളെ നാടറിയുന്ന ഗായികയാക്കിമാറ്റിയത്..

അഞ്ചു വയസ്സുമുതല്‍ ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ചു മുടങ്ങിയിരുന്നു.വീണ്ടും പഠിച്ചു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അലീനിയാ മോള്‍. ആലിനയുടെ തിരുവോണ ആല്‍ബം ഏറെ പ്രശസ്തമായിരുന്നു.
ഭാവിയില്‍ നല്ല അവസരങ്ങള്‍ സിനിമയില്‍ കിട്ടിയാല്‍ അഭിനയിക്കും, സംഗീതത്തോടൊപ്പം ആതുരശുശ്രൂഷാ രംഗത്ത് മനുഷ്യ സ്‌നേഹിയായ നല്ലൊരു ഡോക്ടറാകണമെന്നുള്ളതാണ് അലീനിയ മോളുടെ ആഗ്രഹം.

മക്രോണി മത്തായി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കടന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. അടുത്തിടെ പാടിയ ശ്രീരാമനാമം ജപ സാര സാഗരം ശ്രീപാദപദ്മം ജനിമോക്ഷ ദായകം എന്ന ഭക്തിഗാനം സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകളുടെ മനസിലാണ് പതിഞ്ഞത്.


പാലാ രൂപതയുടെ നേതൃത്വത്തിലുള്ള പാലാ കമ്മ്യൂണിക്കേഷന്‍സിലെ ജൂനിയര്‍ സിംങ്ങേഴ്‌സിലെ പ്രമുഖ ഗായിക കൂടിയാണ് ഈ കൊച്ചുമിടുക്കി.

അലീനിയാ മോള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി അച്ഛന്‍ സെബാസ്റ്റ്യനും, അമ്മ രാജിയും, സഹോദരനായ അലനും കൂടെയുണ്ട്. പുതിയ പ്രൊജക്ടുകളുമായി ഏറെ സ്വപ്നങ്ങളോടെ മുന്നോട്ടുപോവുകയാണ് അലീനിയാ മോള്‍

Leave a Reply

Your email address will not be published. Required fields are marked *