വരുന്നു ഫ്ളീറ്റ്സ്….. പുതിയ ഫീച്ചറുമായി ട്വിറ്റര്‍

ഒരുദിവസം ആയുസ്സുള്ള കണ്‍ടെന്‍റ് പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ‘ഫ്‌ളീറ്റ്‌സ് ‘ ഇന്ത്യയിലും ഉടന്‍ അവതരിപ്പിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ശൈലിയിലുള്ള ഫ്‌ളീറ്റ്‌സ് ബ്രസീലിനും ഇറ്റലിയും നേരത്തെ പരീക്ഷിച്ചിരുന്നു. ആഗോളതലത്തില്‍ പരീക്ഷിക്കുന്ന മൂന്നാമത്തെ വിപണിയാണ് ഇന്ത്യ.

ആളുകള്‍ക്ക് സ്റ്റോറീസും ഫോട്ടോസും പങ്കിടുന്നതിനുള്ള ഫ്ലാറ്റ്ഫോം ആണ് ഫ്‌ളീറ്റ്‌സ്. ഈ പോസ്റ്റുകള്‍ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും; കൂടാതെ റീ ട്വീറ്റുകളോ ലൈക്കുകളോ പൊതു അഭിപ്രായങ്ങളോ പറ്റില്ല – ട്വിറ്റര്‍ പ്രസ്താവനയില്‍ പറയുന്നു.ഫോളോവര്‍മാര്‍ക്ക് നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ആശയ വിനിമയം നടത്താന്‍ കഴിയും.

ട്വിറ്ററില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫര്‍ ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും ‘സ്റ്റോറീസി’നു സമാനമാണ്. അപ്ഡേറ്റ് ചെയ്ത ഐഒഎസ്,ആന്‍ഡ്രായിഡ് അപ്ലിക്കേഷന്‍ പതിപ്പുകളില്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഫ്‌ളീറ്റ്‌സ് ലഭ്യമാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *