പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്.

വാട്സ്ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ കുറവാണ്. സന്ദേശം അയക്കുന്നതിനും കോളും ചെയ്യുന്നതിനും ഈ ആപ്പ് എല്ലാവരും ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെതന്നെ അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ തെറ്റായി അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുള്ള സംവിധാനം വാട്സ്ആപ്പിലുണ്ട്. എന്നിരുന്നാലും സമയപരിധി കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല.


ഇനി സമയത്തെക്കുറിച്ചോർത്ത്​ വിഷമിക്കാതെ യൂസർമാർക്ക്​ അബദ്ധത്തിൽ അയച്ചുപോയ സന്ദേശങ്ങൾ ഇല്ലാതാക്കാം.WaBetaInfo പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ‘ഡിലീറ്റ്​ ഫോർ എവരിവൺ’ എന്ന ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അനിശ്ചിതകാലത്തേക്ക് ഉയർത്തിയേക്കാം.


തുടക്കത്തിൽ മെസ്സേജ്​ അയച്ച്​ ഏഴ്​ മിനിറ്റുകൾക്കുള്ളിൽ മാത്രമേ അത്​ ഡിലീറ്റ്​ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട്​ ഒരുമണിക്കൂർ കഴിഞ്ഞ്​ നീക്കം ചെയ്യാനുള്ള ഓപ്​ഷൻ വാട്​സ്​ആപ്പ്​ കൊണ്ടുവരികയായിരുന്നു. എന്നാലിപ്പോൾ, സന്ദേശം ലഭിച്ചയാളുടെയും അയച്ചയാളുടെയും ചാറ്റ്​ബോക്​സുകളിൽ നിന്ന്​ മെസ്സേജുകൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സംവിധാനമാണ്​ വാട്​സ്​ആപ്പ്​ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്​.”


അവർ പങ്കുവെച്ച ചിത്രത്തിൽ, രണ്ട് മാസം മുമ്പ് അയച്ച സന്ദേശം ഉപയോക്താവിന് ഡിലീറ്റ്​ ചെയ്യാൻ കഴിഞ്ഞതായി നമുക്ക് കാണാൻ കഴിയും.2017-ലായിരുന്നു ‘ഡിലീറ്റ്​ ഫോർ എവരിവൺ’ ഫീച്ചർ വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *