ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു

                             

ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.                                     വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആൻ അഗസ്റ്റിന് നോട്ടിസ് അയച്ചു.

2014ലായിരുന്നു ആൻ അഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടർന്ന് അഭിനയ രംഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു ആൻ. വിവാഹ ശേഷം രണ്ട് സിനിമകളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയ ജോമോൻ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകൻമാരിൽ ഒരാളാണ്..

Leave a Reply

Your email address will not be published. Required fields are marked *