ഫ്രൂട്ട്സുണ്ടോ?.. ചര്‍മ്മം തിളങ്ങാനുള്ള മാന്ത്രികവിദ്യ നിങ്ങള്‍ക്കും ചെയ്യാം.
ചര്‍മ്മമെപ്പോഴും ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ് എന്നെന്നും നിലനില്‍ക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം. രാസവസ്തുക്കൾ അടങ്ങിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം നിങ്ങളുടെ ചർമ്മത്തെ കൂടുതൽ ദോഷകരമായി ബാധിക്കാറുണ്ട്.ദൈനംദിന ചർമ്മ സംരക്ഷണ രീതികൾ കൂടുതൽ സ്വാഭാവികവും പ്രകൃതിദത്തവുമായ രീതിയിലേക്ക് തിരിച്ചുവിട്ടാല്‍ ചര്‍മപ്രശ്നളെ ഒരുപരിധിവരെ പരിഹരിക്കാവുന്നതാണ്.
ചർമ്മസൗന്ദര്യത്തെ മെച്ചെപ്പെടുത്താന്‍ ഫ്രൂട്ട്സ് എങ്ങനെയൊക്കെ പ്രയോജനപ്പെടാത്താമെന്ന് നോക്കാം.
ഫ്രൂട്ട് ജെൽ ഫേഷ്യൽ
ഫേഷ്യൽ ചെയ്യുന്നതിനു മുമ്പ് ഏതു തരം ചർമ്മത്തിനും യോജിക്കുന്ന ലെമൺ ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കണം.വെള്ളരിക്ക, ഓറഞ്ച്, ഓട്ട്മീൽ പൗഡർ ചേരുവകൾ അടങ്ങിയ ഫ്രൂട്ട് പീൽ സ്ക്രബ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
ശേഷം കോൾഡ് കംപ്രഷൻ നൽകാം. കോൾഡ് വാട്ടർ സ്പ്രേയിൽ ടീട്രീ അരോമ ഓയിൽ മിക്സ് ചെയ്ത് ഉപയോഗിക്കുക.
തുടർന്ന് ഫ്രൂട്ട് ജെൽ മസ്സാജ് ചെയ്യാം. പപ്പായ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ പൾപ്പ് അടങ്ങിയതാണ് ഫ്രൂട്ട് ജെൽ. 10 മിനിറ്റ് നേരം മുഖത്ത് വട്ടത്തിൽ മസ്സാജ് ചെയ്യുക.
ഫേസ് മസ്സാജിനു ശേഷം ഫ്രൂട്ട് ഗ്ലോ പായ്ക്ക് ഇടാം. മുൽട്ടാണിമിട്ടി പൗഡറിൽ ഓറഞ്ച്, മാംഗോ, തണ്ണിമത്തൻ ഇവയുടെ ജ്യൂസ് മിക്സ് ചെയ്തതാണ് ഫ്രൂട്ട് ഗ്ലോ പായ്ക്ക്.ഏറ്റവും ഒടുവിൽ സ്കിൻ ടോൺ ചെയ്യാൻ സൺപ്രൊട്ടക്ഷൻ ലോഷൻ പുരട്ടാം.
18 വയസ്സിനു ശേഷം 20- 25 ദിവസങ്ങൾ ഇടവിട്ട് ചെയ്യാം. ഏതുതരം ചർമ്മത്തിനും ഇത് ഫലപ്രദമാണ്.
photo courtesy