പുതിയ ബിസിനസ് സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി ഇലട്രിക് വാഹനങ്ങള്‍

കേരളത്തിലെ റോഡുകളിലേക്ക് നോക്കിയാല്‍ വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടിയെന്ന കാര്യം നമുക്ക് വ്യക്തമാകും. ഇവയുടെ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ പുതിയ ബിസിനസിലേക്കുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നിലവിൽ 30,000 വൈദ്യുത വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.സംസ്ഥാന വൈദ്യുതി ബോർഡും, അനെർട്ടും (ANERT) പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ കൂടാതെ കൂടാതെ സ്വകാര്യ കമ്പനികളും ഈ രംഗത്ത് സജീവമാകുകയാണ്.

വെല്ലുവിളികൾ 1. സ്വകാര്യ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി, ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കന്നതിൽ നേരിടുന്ന ഉയർന്ന പ്രാരംഭ ചെലവുകളാണ്.

50 കിലോ വാട്ട് (50 kV) മെഷീനും, 100 kV ട്രാൻസ്‌ഫോർമറും സ്ഥാപിക്കാൻ പ്രാരംഭ ചെലവ് 20 ലക്ഷം രൂപ യാണ് . വൈദ്യുതി ബോർഡിന് നൽകേണ്ട നിശ്ചിത ചാർജ് 5000 രൂപയാണ്. ഇത് സ്വകാര്യ സംരംഭകർക്ക് ലാഭകരമല്ല. വിവിധ സംസ്ഥാനങ്ങൾ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്നത് പരിഗണിക്കുകയാണ്.

ചില സംസ്ഥാനങ്ങൾ ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 15,000 രൂപ വരെ സബ്‌സിഡി നൽകുന്നുണ്ട്.

നിലവിൽ വൈദ്യുതി ചാർജിംഗ് കേന്ദ്രങ്ങളിൽ ഉപയോഗ നിരക്ക് വളരെ കുറവാണ്. വാഹനങ്ങൾ വർധിച്ചാൽ മാത്രമേ ചാർജിംഗ് ഡിമാൻറ്റ് ഉയരുകയുള്ളു.

ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട് – 9 മാസം വരെ വൈകുന്നു. ഒരാഴ്ചക്കുള്ളിൽ അനുമതി നൽകുന്ന സംവിധാനം നടപ്പാക്കാൻ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കൂടുതൽ ബാങ്ക് വായ്‌പകളും ലഭ്യമാകണം.

ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് സബ്‌സിഡിയും ബാങ്ക് വായ്‌പയും ലഭ്യമാക്കിയാൽ വിൽപ്പന കൂട്ടാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *