“എസി”(EZI) പൂർത്തിയായി.

കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാഡമിയുടെ ബാനറിൽ ഷമീർ മുതിരക്കാലാ നിർമിച്ച്, നവാഗതനായ ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന “E Z I”(എസി) എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രത്തിൽ 2018 മിസ് കേരളയായ യൂസ്റ്റിൻ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു ബിനീഷ് ബാസ്റ്റിൻ,ഷൈനി സാറ,പോളി വത്സൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഷമീർ മുതിരക്കാലയുടെ കഥയ്ക്ക് സന്ദീപ് മണികണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു.ജിജോ ഭാവചിത്ര ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-എമിൽ എം ശ്രീരാഗ്,എഡിറ്റർ-സൽമാൻഅൻസാർ,അഷ്കർ അലി,കല-ഷാജി എലൂർ മേക്കപ്പ്-ഡാലി സാബു, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *