വൈറലായി ഫിറോസ് ചുട്ടിപ്പാറയുടെ ‘പീകോക്ക് കറി’ ഒടുവില്‍ ഒരുവമ്പന്‍ ട്വിസ്റ്റ്

ഫിറോസ് ചുട്ടിപ്പാറ എന്ന കുക്കിംഗ് വ്ലോഗറെ അറിയാത്തവരായി സമൂഹമാധ്യമങ്ങളില്‍ ആരും തന്നെ ഉണ്ടാവില്ല. നാടന്‍ ശൈലിയിലുള്ള അവതരണത്തിലാണ് ഫിറോസ് ചുട്ടിപ്പാറയ്ക്ക് ആരാധകര്‍ കൂടിയത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഫിറോസ് ഇട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മയിലിനെ കറിയാക്കുന്ന വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.


ദേശീയ പക്ഷിയായ മയിലിനെ കറിയാക്കിയതിന് വിമര്‍ശനവുമായി ഒരുവിഭാഗം എത്തിയത്ഫിറോസിന്‍റെ മതത്തെ ചൂണ്ടികാണിച്ചാണ് വിമര്‍ശനവുമായി കമന്‍റോളികള്‍ എത്തിയത്.മയിലിനെ കറി വയ്ക്കാനായി ദുബൈയിലേക്ക് ഫിറോസ് വണ്ടി കേറിയതോടെയാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരി കൊളുത്തിയത്.

എന്നാല്‍ വിമർശനങ്ങൾ ഉച്ചസ്ഥായിയിൽ നിൽക്കവേ ആയിരുന്നു കഥയിൽ ട്വിസ്റ്റുമായി ഫിറോസ് എത്തിയത്.


ഫിറോസിന്‍റെ വാക്കുകള്‍


താൻ വാങ്ങിയ മയിലുമായി എത്തിയ ഫിറോസ് ‘മയിലിനെ ആരെങ്കിലും കറി വെയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല.ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു. ഒരിക്കലും ഞാന്‍ മയിലിനെ കറി വെയ്ക്കില്ല. കാരണം, ഇത് ദേശീയ പക്ഷിയാണ്‌. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാരല്ല ഞങ്ങള്‍. ‘ എന്നായിരുന്നു ഫിറോസ് പറഞ്ഞത്.

]

Leave a Reply

Your email address will not be published. Required fields are marked *