വളര്‍ത്തുമകളുടെ വിവാഹത്തിന് പൃതൃസ്ഥാനീയനായി ഫാ. ജോർജ് കണ്ണംപ്ലാക്കൽ

ഒല്ലൂർ: ഫാ. ജോർജ് കണ്ണംപ്ലാക്കലിന് ഹരിത വളര്‍ത്തുമകളായിരുന്നു. മകളുടെ കല്യാണത്തിന് അദ്ദേഹം ളോഹ അൽപ്പനേരത്തേക്ക് അഴിച്ചുമാറ്റി , കസവുമുണ്ടും ഷർട്ടും ധരിച്ച് ഹരിതയുടെ കൈ ശിവദാസന്‍റെ കൈകളോട് ചേര്‍ത്തു. മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു താലികെട്ട്.


ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തിപ്പെട്ടത്. ആശ്രമത്തിന്‍റെ ഓമനയായാണ് ഹരിത വളര്‍ന്നത്. യു.പി. സ്കൂള് പഠനത്തിന് മാളയിലെ കോണ് വെന്റ് സ്കൂളിലാണ് ഹരിത പഠിച്ചത് . ഇതേ സ്കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.

കുറച്ചുനാള്മുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവര് നടത്തിയ ഓണ് ലൈന് സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യു.എ.ഇ.യില് അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദില് നഴ്സ്.

സൌഹൃദം വളര്‍ന്ന് വിവാഹത്തിലേക്ക് എത്താന്‍ അധിക നാല്‍ വേണ്ടി വന്നില്ല..ശിവദാസിന്റെ വീട്ടുകാര് ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര് അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്.ആശ്രമത്തില് മറ്റ് അന്തേവാസികള്ക്കൊപ്പം വരന്റെ വീട്ടുകാര്ക്കും നാട്ടുകാര്ക്കും സദ്യയും നല്കി. ശേഷം വൈകീട്ട് ആശ്രമത്തില്നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നും പോയി.

Leave a Reply

Your email address will not be published. Required fields are marked *