മഷിത്തണ്ടിന്‍റെ ഔഷധഗുണങ്ങള്‍

മഷിതണ്ട് പൊട്ടിച്ച് സ്ലേറ്റിലെ അക്ഷരങ്ങള്‍ മായ്ക്കുന്ന ബാല്യം മലയാളികള്‍ക്കുണ്ടായിരുന്നു. മഷിതണ്ട് ആളത്ര ചില്ലറക്കാരനല്ല. വലിയ പരിചരണമൊന്നുമില്ലാതെ വളരുന്ന ഈ സസ്യത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്.
കണ്ണാടിപ്പച്ച, വെളളത്തണ്ട് , വെളളംകുടിയന്‍ എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടാറുണ്ട്. ഈര്‍പ്പമുള്ള മതിലുകളിലും മണ്ണിലുമെല്ലാം നന്നായി വളരുന്ന ചെറുസസ്യമാണിത്. പെപ്പറൊമിയ പെലുസിഡ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഒരു വര്‍ഷമാണ് ചെടിയുടെ ആയുസ്സ്.


മഷിതണ്ടിന്‍റെ ഔഷധഗുണങ്ങള്‍


ശരീരത്തിലെ നീര്‍ക്കെട്ട് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് മഷിത്തണ്ട്. അതുപോലെ വിശപ്പില്ലായ്മയും രുചിയില്ലായ്മയും പരിഹരിക്കാനും ഔഷധമായി ഇതുപയോഗിക്കാറുണ്ട്.നല്ലൊരു വേദനസംഹാരി എന്ന നിലയിലും ഈ സസ്യത്തെ പ്രയോജനപ്പെടുത്താറുണ്ട്. തലവേദനയ്ക്ക് ഉത്തമമാണിത്. ഇതിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിയില്‍ വച്ചാല്‍ തലവേദന ശമിക്കും.വൃക്ക രോഗങ്ങള്‍ക്ക് ഔഷധമായും മഷിത്തണ്ട് പ്രയോജനപ്പെടുത്താറുണ്ട്.

വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും മഷിത്തണ്ടിന് കഴിവുണ്ട്. ശരീരത്തിലെ ചൂട് കുറയ്ക്കാനായി ഇതിനെ ജ്യൂസായി പ്രയോജനപ്പെടുത്താറുണ്ട്. മഷിതണ്ട് തോരന്‍വച്ചും സാലഡില്‍ ചേര്‍‌ത്തും ചിലയിടങ്ങളില്‍ കഴിക്കാറുണ്ട്.

വിവങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *