റെഡ് വെല്‍വെറ്റ് കേക്ക്

റെസിപി: ബിനുപ്രീയ

  1. മൈദ- 1.5 കപ്പ്
  2. കൊക്കോ പൌഡര്‍- 1ടേബിള്‍ സ്പൂണ്‍
  3. ബേക്കിംഗ് പൌഡര്‍- 1 സ്പൂണ്‍
  4. ബേക്കിംഗ് സോഡ – അര ടിസ്പൂണ്‍
  5. ഉപ്പ്- ഒരു നുള്ള്
  6. ബട്ടര്‍ – കാല്‍കപ്പ്
  7. പഞ്ചസാര-1 കപ്പ്
  8. മുട്ട- മൂന്ന്
  9. വാനില എസന്‍സ്- 1ടിസ്പൂണ്‍
  10. ബട്ടര്‍ മില്‍ക്ക്- അര കപ്പ്
  11. റെഡ് കളര്‍- 2 ടിസ്പൂണ്‍
  12. കണ്ടന്‍സ്ഡ് മില്‍ക്ക്- 1സ്പൂണ്‍

തയ്യാറാക്കുന്ന വിധം


പ്രീ ഹീറ്റ് അവന്‍ 180 ഡിഗ്രിയില്‍ 10 മിനിറ്റ്

കേക്ക് ടിന്‍ റെഡിയാക്കുക എന്നതാണ് ആദ്യത്തെ പ്രോസസ്സ്. ബട്ടര്‍ പേപ്പറും വെച്ച് കേക്ക് ടിന്‍ തയ്യാറാക്കുക.



വിനാഗിരി അല്ലെങ്കില്‍ ലെമണ്‍ ജ്യൂസ് 1 ടേബിള്‍ സ്പൂണ്‍ പാലുമായി നല്ലവണ്ണം യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. 1- 5 വരെയുള്ള ചേരുവകള്‍ നല്ലത്പോലെ അരിച്ചെടുക്കുക. ബീറ്റ് ചെയ്ത് തുടങ്ങുന്നതിന് മുന്‍പ് ബീറ്ററും കേക്കും ടിന്നും അരമണിക്കൂര്‍ ഫ്രീസ് ചെയ്യണം. മുട്ടയാണ് ആദ്യം ബീറ്റ് ചെയ്യേണ്ടത്. നന്നായി ബീറ്റ് ആയികഴിഞ്ഞാല്‍

ശേഷം ബട്ടര്‍, പൊടിച്ച പഞ്ചസാര,വാനില എസന്‍സ്,കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് അരിച്ചുവെച്ച പൊടികളും ബട്ടര്‍മില്‍ക്കും റെഡ് കളറും ചേര്‍ത്തുകഴിഞ്ഞാല്‍ കേക്കിനുള്ള ബാറ്റണ്‍ തയ്യാറായി കഴിഞ്ഞു. അത് നമ്മള്‍ നേരത്തേ തയ്യാറാക്കിവച്ച ടിന്നിലേക്ക് ഒഴിച്ചുകൊടുക്കാം. ടിന്ന് ചെറുതായി തട്ടികൊടുക്കാം.എയര്‍ പോകാനാണ് ഇങ്ങനെ ചെയതത്. അത് പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് 25-30 മിനിറ്റ് വച്ചുകൊടുക്കാം.

ഇപ്പോള്‍ നമ്മുടെ കേക്ക് റെഡിയായി. വിപ്പിംഗ് ക്രീം ഉപയോഗിച്ച് വിപ്പ് ചെയ്ത് തുടങ്ങാം. സ്റ്റിഫ് ആകുന്നതുവരെ വിപ്പ് ചെയ്യണം.

ഫ്രോസ്റ്റിംഗ്

സാള്‍ട്ട് അടങ്ങാത്ത ചീസ് ക്രീം ഐസിംഗ്ഷുഗറും കൂടെ ആഡ് ചെയ്ത് ബീറ്റ് ചെയ്ത് എടുക്കണം. ചീസ് അത് അധികം ബീറ്റ് ആകാതെ ശ്രദ്ധിക്കണം.ഇത് വിപ്പിംഗ് ക്രീമിലേക്ക് ആഡ് ചെയ്ത് കൊടുക്കാം. ഇത് മിക്സ് ചെയ്തെടുക്കാം. ഒത്തിരി നേരം മിക്സ് ചെയ്യരുത് അങ്ങനെചെയ്താല്‍ ക്രീം വെള്ളമായി പോകും. കേക്ക് ലെയര്‍ ആയി കട്ട് ചെയത് ആദ്യം ഷുഗര്‍ സിറപ്പ് തേച്ചതിന് ശേഷം ക്രീം തേച്ചുകൊടുക്കാം. ഓരോ ലെയറിലും ഇങ്ങനെ ആവര്‍ത്തിക്കുക.വിപ്പിംഗ് ക്രീം കേക്കിന്‍റെ മുകള്‍ ഭാഗത്ത് ഡെക്കറേറ്റ് ചെയതതിന് ശേഷം സ്റ്റോബെറിയും ബ്ലൂബെറിയും കൊണ്ട് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *