മുഖസൗന്ദര്യത്തിന് ഇതാ ചില നുറുങ്ങ് വഴികള്‍

സൗന്ദര്യം എന്നു നാം പറയുമ്ബോള്‍ മുഖ സൗന്ദര്യമാണ് പ്രധാനമായും നാം കണക്കിലെടുക്കാറ്. മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ചിലപ്പോള്‍ ഇത് നിറമാകും, അല്ലെങ്കില്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളാകും. മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മുഖത്തെ പാടുകള്‍ തുടങ്ങിയ പല വിധ പ്രശ്‌നങ്ങളും ഇതില്‍ പെടുന്നു.ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ തന്നെയാണ് സൗന്ദര്യമുള്ള ചര്‍മം എന്നു പറയാന്‍ സാധിയ്ക്കുക.

വീട്ടിലുള്ള വസ്തുക്കള്‍ കൊണ്ടുതന്നെ മുഖത്തെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാം.

മുഖസൗന്ദര്യത്തിന് ഏതാനും നുറുങ്ങുകള്‍

പഴുത്തതക്കാളിയുടെ നീരും സമം തേനും ചേർത്ത് മുഖത്ത് തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക

തേനും നാരങ്ങാനീരും യോജിപ്പിച്ച് പത്തു മിനിട്ടു നേരം മുഖത്തു തിരുമ്മി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക

ഒരു സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുക രണ്ടു മാസം ഇതാവർത്തിക്കുക

ചെറുപയർ വെണ്ണ പോലെ അരച്ച് പാലിൽ കുഴച്ച് അല്പം ചെറുനാരങ്ങാനീരും ഒരു നുള്ള് പൊടിയുപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുഖത്ത് പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയുക

തെറ്റിപ്പൂവും ചെറുപയറും മഞ്ഞളും പൊടിച്ച് പാലിൽ കുഴച്ച് മുഖത്ത് പുരട്ടുകയാണെങ്കിൽ സൗന്ദര്യം വർദ്ധിക്കുന്നതാണ്

നിത്യവും കുറച്ച് പഞ്ഞി പാലിൽ മുക്കി മുഖത്ത് രണ്ട് പ്രാവശ്യം ലേപനം ചെയ്ത് ഉണങ്ങുമ്പോൾ കടലമാവ് ഉപയോഗിച്ച് കഴുകിക്കളയുക

കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമൊട്ടയുടെ വെള്ള ചേർത്ത് മുഖത്ത് ലേപനം ചെയ്ത് ഉഴുന്നു പൊടി ഉപയോഗിച്ച് കഴുകുക

കറുത്ത് ഇടതൂർന്ന കൺപീലികളുണ്ടാവാൻ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് കൺപീലികളിൽ ആവണക്കെണ്ണപുരട്ടുക

ചെറുനാരങ്ങ നീരിൽ രക്തചന്ദനവും കസ്തൂരി മഞ്ഞളും കൂടി കുഴച്ച് തേച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയുക

നാരങ്ങ നീരിൽ കസ്തൂരി മഞ്ഞൾ ചേർത്ത് പുരട്ടിയാൽ പാടുകൾ മാറിക്കിട്ടുന്നതാണ്

ഒരു ടേബിൾ സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് ഉറക്കമെണീറ്റ ഉടനെ വെറും വയറ്റിൽ കഴിച്ചാൽ കവിളുകൾ ചുവന്ന് തുടുത്ത് രക്ത പ്രസാദം കൈവരും

ഉലുവ അരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക

എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രിയിൽ തേനിൽ കുഴച്ച് കഴിക്കുകയാണെങ്കിൽ മുഖകാന്തിയും സൗന്ദര്യവും എന്നും നിലനില്ക്കുന്നതാണ്

പൊതിനയില അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് പുരട്ടിക്കിടക്കുക രാവിലെ മുഖം കഴുകിക്കളയുക 7 ദിവസം ചെയ്യുക

പച്ച മോര് മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം പച്ച വെള്ളത്തിൽ കഴുകുക മുഖകാന്തി വർദ്ധിക്കും

റോസാപ്പൂ അരച്ച് നിത്യവും രാവിലെ മുഖത്ത് പുരട്ടുക

പേരക്കയുടെ തളിരിലയും പച്ചമഞ്ഞളും കൂട്ടിയരച്ച് അര മണിക്കൂർ മുഖത്ത് പുരട്ടുക മുഖക്കുരു മാറി മുഖത്തിന് തിളക്കം വർദ്ധിക്കും

വെള്ളരിക്കാ തൊലി നന്നായരച്ച് മുഖത്ത് പുരട്ടുക കുറച്ചു സമയം കഴിഞ്ഞ് മുഖം കഴുകുക മുഖത്തിന് തിളക്കവും മാർദ്ധവവും ലഭിക്കുന്നതാണ്

മുഖകാന്തിക്ക് കടലമാവ് പശുവിൻ പാലിൽ കുഴച്ച് മുഖത്ത് പുരട്ടുക

ആഴ്ചയിലൊരിക്കൽ മുഖത്ത് ആവി പിടിക്കുക

ചെറുനാരങ്ങാനീര് പുരട്ടി പത്തു മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക മുഖകാന്തി വർദ്ധിക്കും

നിത്യവും 250 ഗ്രാം പഴുത്ത തക്കാളി യുടെ നീര് കഴിച്ചാൽ വിളർച്ച മാറും മുഖകാന്തി വർദ്ധിക്കും

തണ്ണിമത്തങ്ങയുടെ നീര് മുഖത്ത് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുകയാണെങ്കിൽ മുഖത്തെ എണ്ണമയം മാറുകയും ഉന്മേഷം ലഭിക്കുകയും ചെയ്യും

ഓറഞ്ച് രണ്ടായി മുറിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക പത്തു മിനിട്ട് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കുക

കസ്തൂരി മഞ്ഞളിന്റെ പൊടി പനിനീരിൽ ചാലിച്ച് വെയിലത്ത് വെച്ച് ചൂടാക്കി ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് തേച്ചു പിടിപ്പിക്കുക

തേങ്ങാപ്പാലിൽ വെളിച്ചെണ്ണയോ തേനോ ചേർത്ത് പുരട്ടുക മുഖത്തിന് ശോഭയുണ്ടാകും

തേങ്ങാവെള്ളം കൊണ്ട് നിത്യവും മുഖം കഴുകുക അകത്തേക്ക് കഴിക്കുകയും ചെയ്യുക മുഖത്തിന് നിറം കൂടും.

Leave a Reply

Your email address will not be published. Required fields are marked *