ആരാമത്തിലെ വര്‍ണ്ണ വസന്തം; ജാഡ് വൈന്‍

ജേഡ് വൈൻ ഫിലിപ്പന്‍സ് ആണെങ്കിലും കേരളത്തിലെ കാലാവസ്ഥയാക്ക് കേരളത്തിലെ തനതു കലാവസ്ഥയിലും നന്നായി വളരുകയും പൂക്കുകയും ചെയ്യും. ഇവയുടെ കൂട്ടമായി വിരിയുന്ന പൂക്കൾ മനം കവരുന്നവയാണ്. വേഴാമ്പലിന്റെ ചുണ്ടു പോലെ തോന്നുന്ന പൂക്കുലകൾ കാണുന്നതിനാലാണ് വേഴാമ്പൽ പൂവ് എന്ന പേര് ലഭിച്ചത്.

ലയാനയിലെ (woody vine) ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട ലെഗുമിനസ് സ്പീഷീസുകളായ ഇവ ഏകദേശം 18 മീറ്റർ നീളത്തിൽ ഉയരത്തിൽവരെ വളരും.ജേഡ് വൈൻ, എമറാൾഡ് വൈൻ, ടാർക്വായിസ് ജേഡ് വൈൻ എന്നീ പേരുകളിലറിയപ്പെടുന്നു.

ഫിലിപ്പീൻസ് എന്ന ഉഷ്ണ മേഖലാ രാജ്യത്തെ മഴക്കാടുകളിൽ സ്വഭാവികമായി വളരുന്ന വള്ളിച്ചെടിയാണ് ജേഡ് വൈൻ. തിളങ്ങുന്ന ചുവപ്പ്, സമുദ്ര‌‌നീല നിറങ്ങളിൽ പൂക്കളുള്ള ജേഡ് വൈൻ വള്ളികൾ കാണാറുണ്ട്. ദീർഘ വർഷങ്ങളുടെ ആയുസുള്ള വളളിയാണിത്.

വിത്തുമുളപ്പിച്ചും. വളളിയിൽ പതിവെച്ചു വേരുമുളപ്പിച്ചും ഇവയുടെ തൈകൾ നട്ടു വളർത്താത്താം. ബലമുള്ള പന്തലുകളിലോ കമാനങ്ങളിലോ ഇവ പടർത്തി വളർത്താം. കാര്യമായ പരിചരണമൊന്നുമില്ലാതെ ഇവ രണ്ടു -മൂന്നു വർഷങ്ങൾ കൊണ്ട് പൂവിടും.

Leave a Reply

Your email address will not be published. Required fields are marked *