ജോണിനെ ഓർക്കുന്നു, സിനിമകളെയും

മെയ് 31 ജോൺ അബ്രഹാമിനെ ഓർക്കാൻ ഉള്ള ദിവസമാണ് , കേരളത്തിലിപ്പോൾ സ്വതന്ത്ര്യസിനിമകളുടെ പൂക്കാലമാണ് എന്നാൽ സിനിമ എന്നത് സാധാരണക്കാരന് അപ്രാപ്യമായൊരു സ്വപ്നം മാത്രമായ കാലത്താണ് ജോൺ സ്വതന്ത്ര്യസിനിമ എന്ന ആശയവുമായി നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്നത്. ജനങ്ങളുടെ കയ്യിൽ നിന്നും പണംപിരിച്ചു സിനിമയുണ്ടാക്കി, സ്വന്തം പ്രൊജക്ടർ തോളിലേറ്റി തന്റെ സിനിമകൾ ജനങ്ങളെ കാണിപ്പിച്ചിരുന്ന ഒരു മനുഷ്യൻ നമുക്കിടയിലൂടെ ജീവിച്ചു മരിച്ചുപോയെന്നു ചരിത്രം നമ്മെ ഓർമിപ്പിക്കുകയാണ് ഈ ദിവസം,

മികച്ച പത്തുചിത്രങ്ങളിൽ ഒന്നായി ബ്രിടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിച്ച ദക്ഷിണേന്ധ്യയിൽ നിന്നുമുള്ള ഏകസിനിമ ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ നിന്നും അദ്ദേഹം ഉണ്ടാക്കിയ “‘അമ്മ അറിയാൻ ” ആണെന്ന് കൂടി നമ്മൾ ഇന്നത്തെ ദിവസം ഓർത്തെടുക്കേണ്ടതുണ്ട്.

എൽ.ഐ.സി.ജീവനക്കാരനായി ജീവിച്ചത് വെറും മൂന്നുവർഷം, ജോലിരാജിവച്ചാണ് പൂനാഫിലിം ഇന്സ്ടിട്യൂട്ടിലെക്കു ജോൺ യാത്രതിരിച്ചത്, ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സ്വര്ണമെഡലോടുകൂടി ഡയറക്ഷനിലെ ഡിപ്ലോമ സ്വന്തമാക്കിയായിരുന്നു പഠനം പൂർത്തീകരിച്ചത്.

മണികൗളിന്റെ “ഉസ് കി റൊട്ടി” യിൽ അസ്സോസിയേറ്റാവുകയും, അതിൽ ഒരു ഭിക്ഷകാരന്റെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
ഫിലിം ഇൻസ്റ്റിറ്റുട്ടിലെ ഡിപ്ലോമ ചിത്രമായ “പ്രിയ” എന്ന അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ജോൺ ചെയ്ത ആദ്യസിനിമ. പിന്നീട് ഫിലിം ഡിവിഷനുവേണ്ടിയുള്ള ഹിമാലയത്തെകുറിച്ചുള്ളൊരു ഡോക്യൂമെന്ററിയിൽ പകരക്കാരൻ സംവിധായകനായി അദ്ദേഹം വന്നു.

“വിദ്യാർത്ഥികളെ ഇതിലേ”യിലൂടെ ആദ്യമായി ഫീച്ചർഫിലിം സംവിധായകൻ ആയിമാറുന്നു, തുടർന്ന് “അഗ്രഹാരത്തിൽ കഴുതൈ” “ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ” ” ‘അമ്മ അറിയാൻ” ജോണിന്റെ സിനിമാജീവിതം ഇവിടെ അവസാനിക്കുന്നു . .

പൂർത്തിയാക്കാത്ത സ്വപ്നങ്ങളായി കയ്യൂരും, “ജോസഫ് എന്നപുരോഹിതനും” “നന്മയിൽ ഗോപാലൻ” അടക്കം അനേകം അപൂർണമായ തിരക്കഥയുമായി ജോൺ പടിയിറങ്ങിപോയത്.

ഫോർട്ടുകൊച്ചിയിൽ “നായ്ക്കളി” എന്നതെരുവുനാടകത്തിന്റെ രചനയും സംവിധാനവും ജോണിന്റേതായിരുന്നു നൂറിലേറെ ആളുകൾ ആയിരുന്നു ആ നാടകത്തിൽ അരങ്ങേറിയത്,

ജോണിനെ വായിക്കാൻ നേർച്ചക്കോഴി,മരണാനന്തരം, ജോണിന്റെകഥകൾ എന്നീ ചെറുകഥാസമാഹാരങ്ങൾകൂടിയുണ്ട്, കഴിഞ്ഞവർഷം ജോണിന്റെ പ്രിയശിഷ്യനായ നടൻ ജോയ്മാത്യു വിന്റെ മുൻകൈയിൽ പൂർത്തിയാക്കാതെ പോയ ജോനിന്റെ “കയ്യൂർ” പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്.

ഇതെല്ലാമായിരുന്നു ജോൺ,
അശാന്തമായ മനസ്സോടെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി തികഞ്ഞ അരാചകജീവിതം നയിച്ചിട്ടുകൊണ്ടു അയാൾ ഒരു ബിൽഡിങ്ങിന്റെ മുകളിൽ നിന്നും മദ്യപിച്ചു കാൽവഴുതി വീണെന്ന് വിശ്വസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. . .

കടപ്പാട് ഫേസ്ബുക് പോസ്റ്റ്‌: ബൈജു

Leave a Reply

Your email address will not be published. Required fields are marked *