തൂ​ലി​ക​യി​ലൂ​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. റോ​യ്

പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ള കെ.എം. റോയ്. ആദർശങ്ങൾ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂർവം പത്രപ്രവർത്തകരുടെ പ്രതിനിധിയായിരുന്നു. മലയാള പത്രപ്രവർത്തന രംഗത്ത് ഒരു സമയം പ്രൊഫഷണലിസത്തിന്റെയും ട്രേഡ് യൂണിയന്റെയും നാമ്പുകൾ മുളപ്പിച്ചവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവര്‍ത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങള്‍ അന്ത്യം വരെ ഓരോ ചലനത്തിലും കൊണ്ടുനടന്ന അനുകരണസാധ്യമല്ലാത്ത വ്യക്തിത്വമാണ് കെ.എം.റോയിയുടേത്.

1939 ഏ​പ്രി​ൽ 2​ന്‌ എ​റ​ണാ​കു​ള​ത്ത്‌ ജ​നി​ച്ച കെ.​എം. റോ​യ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എം.​എ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 1961ൽ ​കേ​ര​ള​പ്ര​കാ​ശം പ​ത്ര​ത്തി​ൽ സ​ഹ​പ​ത്രാ​ധി​പ​രാ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ദേ​ശ​ബ​ന്ധു, കേ​ര​ള​ഭൂ​ഷ​ണം പ​ത്ര​ങ്ങ​ളി​ലും പി​ന്നീ​ട് ‘ഇ​ക്ക​ണോ​മി​ക്‌​സ് ടൈം​സി’​ലും പ്ര​വ​ര്‍ത്തി​ച്ചു. 1970 മു​ത​ൽ 78 വ​രെ ദി ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​​ൽ പ്ര​വ​ർ​ത്തി​ച്ചു. ശേ​ഷം യു.​എ​ന്‍.​ഐ റി​പ്പോ​ര്‍ട്ട​റാ​യി.

1987 മു​ത​ൽ 2002 വ​രെ ‘മം​ഗ​ളം’ ജ​ന​റ​ല്‍ എ​ഡി​റ്റ​റാ​യി​രു​ന്നു. വി​ദേ​ശ ദി​ന​പ​ത്ര​ങ്ങ​ളി​ല​ട​ക്കം കോ​ള​ങ്ങ​ള്‍ എ​ഴു​തി​യി​രു​ന്നു. മം​ഗ​ളം വാ​രി​ക​യി​ല്‍ ദീ​ർ​ഘ​കാ​ലം ‘ഇ​രു​ളും വെ​ളി​ച്ച​വും’ പം​ക്തി എ​ഴു​തി​യി​രു​ന്നു. ര​ണ്ടു​ വ​ര്‍ഷം കേ​ര​ള യൂ​നി​യ​ന്‍ ഓ​ഫ് വ​ര്‍ക്കി​ങ് ജേ​ണ​ലി​സ്​​റ്റി​ന്റെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. നാ​ലു​ത​വ​ണ ഇ​ന്ത്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് വ​ര്‍ക്കി​ങ് ജേ​ണ​ലി​സ്​​റ്റി​ന്റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​യും വ​ഹി​ച്ചു. പ​ത്ര​പ്ര​വ​ര്‍ത്ത​ക​രു​ടെ വേ​ജ്‌​ബോ​ര്‍ഡ്, പ്ര​സ് അ​ക്കാ​ദ​മി, പെ​ന്‍ഷ​ന്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ക​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തനരംഗത്തുനിന്ന് വിരമിച്ച റോയ്, ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു.

ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, ശിവറാം അവാർഡ്, അമേരിക്കൻ ഫൊക്കാന അവാർഡ്, സഹോദരൻ അയ്യപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 സെപ്റ്റംബർ 18 ന് അന്തരിച്ചു.

എഴുത്തിന് കടപ്പാട് Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *