കെ. വി. തോമസ് സിനിമയിലേക്ക്

മുതിർന്ന കോൺഗ്രസ്‌ നേതാവ് കെവി തോമസ് നടനാകുന്നു. ഗിന്നസ്സ് ജേതാവായ സംവിധായകൻ റോയ് പല്ലിശ്ശേരി ഒരുക്കുന്ന ഒരു ഫ്ലാഷ് ബാക്ക്‌ സ്റ്റോറി എന്നസ സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്കിറങ്ങുന്നത്. കലാ സാംസ്‌കാരിക മന്ത്രിയായാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നത്.

ആർ എസ് വി എന്റർടെയ്ൻമെന്റസ് ഒരുക്കുന്ന ചിത്രം ഇരിങ്ങാലക്കുട, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പൂർവികർ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും തുടർന്നു കൊണ്ടിരിക്കുന്നു. ഈ പകയുടെ ഇടയിൽ നഗരത്തിൽ നിന്ന് ആ ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാർ ഇതിനടയിൽപ്പെട്ട കശ്വാസം വലിക്കുന്നു. തുടർന്ന് കുറച്ച് നാടകീയ സംഭവങ്ങൾ അവിടെ അരങ്ങേറുന്നു. തുടർന്ന് സങ്കടവും നർമ്മവും കൂട്ടി കലർത്തി ആ കുടുംബത്തിന്റെ കഥ പറയുകയാണ്. ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി.

സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോർ, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, സിദ്ധാണ് കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത ശിവദാസ് മട്ടന്നൂർ, ബാബു, വിട്ടു കൊടുങ്ങല്ലൂർ, ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണിമേനോൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *