യൂത്ത് ചിത്രമായ”ബനാറസി”ലെ ഗാനങ്ങൾ ലഹരി മ്യൂസിക്കിന് സ്വന്തം

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന “ബനാറസ്” മലയാളം ഉൾപ്പടെ ഇന്ത്യയിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്നു. പ്രശസ്ത സംവിധായകൻ ജയതീർത്ഥയാണ് ‘ “ബനാറസ് ” സംവിധാനം ചെയ്യുന്നത്. എല്ലാ ഭാഷകളിലുമുള്ള “ബനാറസ്” എന്ന ഓഡിയോ-വീഡിയോ ഗാനങ്ങളുടെ അവകാശം ലഹരി മ്യൂസിക്ക് സ്വന്തമാക്കി.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് നവാഗത നായകരുള്ള ഒരു ചിത്രത്തിലെ ഗാനങ്ങൾ വൻ തുകയ്ക്ക് സ്വന്തമാക്കുന്നത്.


” അഞ്ചു ഭാഷകളിൽ ഒരുക്കുന്ന പുതുമുഖങ്ങളുടെ ചിത്രമായ ബനാറസിലെ ഗാനങ്ങൾ പേരും കേട്ട ലഹരി മ്യൂസിക്ക് എടുത്തതിൽ ആവേശം പകരുന്നു, ഒപ്പം സന്തോഷവും ” സംവിധായകൻ ജയതീർത്ഥ പറഞ്ഞു.ബി ഇസ്ഡ് സമീർ അഹമ്മദ് ഖാൻ എം എൽ എ യുടെ മകൻ സായിദ് ഖാൻ, “ബനാറസ് ” എന്ന ചിത്രത്തിൽ നായക നടനായി, സോണാൽ മൊണ്ടേരിയോയ്‌ക്കൊപ്പം അരങ്ങേറ്റം കുറിക്കുന്നു.


പ്രശസ്ത സംഗീതസംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം നൽകിയിരിക്കുന്നത്.ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം മികച്ച ഗാനങ്ങളാണ് ഒരുക്കിയിട്ടുണ്ട്.നിർമ്മാണം-തങ്കരാജ് ബല്ലാൽ,ഛായാഗ്രഹണം-അദ്വൈത ഗുരുമൂർത്തി, എഡിറ്റിംങ്ങ്-കെ എം പ്രകാശ്,കൊറിയോഗ്രാഫി-എ ഹർഷ.”ബനാറസ്” എന്ന സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ ബനാറസിലെ മാന്ത്രിക നഗരത്തിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, ബനാറസിലെ 84 ഘാട്ടുകളും ഹൃദയ സ്പർശിയായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്.വാർത്ത പ്രചരണം-എ എസ് ദിനേശ്,ശബരി.

Leave a Reply

Your email address will not be published. Required fields are marked *